ഈ വര്‍ഷത്തെ ദര്‍ശന ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച്, പ്രസാധനം, മുദ്രണം, കവര്‍ ചിത്രീകരണം തുടങ്ങിയ മേഖലകളില്‍ മികവു തെളിയിച്ച ഗ്രന്ഥങ്ങള്‍ക്കാണ് പുരസ്കാരം. ഡി സി ബുക്‌സിന് ഏഴ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മലയാള വിഭാഗത്തില്‍ മികച്ച പുസ്തകത്തിനുള്ള വിശേഷാല്‍ പുരസ്‌കാരം, മികച്ച കവര്‍ ഡിസൈന്‍, മികച്ച യാത്രാവിവരണത്തിനുള്ള പ്രഥമ പുരസ്‌കാരം(ഇംഗ്ലിഷ്, മലയാളം), മികച്ച ചരിത്രഗ്രന്ഥത്തിനുള്ള പ്രഥമ പുരസ്‌കാരം എന്നീ വിഭാഗത്തിലായ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങള്‍ക്കാണ് പുരസ്‌കാരം. ഇതുകൂടാതെ പുസ്തകമേളയോടനുബന്ധിച്ച് മികച്ച സ്റ്റാള്‍ സംവിധാനത്തിനുള്ള പുസ്തകമേളാ അവാര്‍ഡും ഡി സി ബുക്‌സിന് ലഭിച്ചു. പുരസ്‌കാരങ്ങള്‍ നവംബര്‍ 25 ന് ഉച്ചകഴിഞ്ഞ് രണ്ടിന് വിതരണം ചെയ്യും.
പുരസ്‌കാരം ലഭിച്ച പുസ്തകങ്ങള്‍ (ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചവ)
മികച്ച പുസ്‌കനിര്‍മ്മിതിക്കുള്ള വിശേഷാല്‍ പുരസ്‌കാരം (മലയാളം )– നൃത്തം ചെയ്യുന്ന കുടകള്‍ (എം മുകുന്ദന്‍)
മികച്ച കവര്‍ ഡിസൈന്‍- സമുദ്രങ്ങള്‍ക്ക് മാത്രമല്ല -സച്ചിദാനന്ദന്‍ (കവര്‍ ഡിസൈനര്‍- ധന്യ ശ്രീജിത്ത് ) , കീഴാളന്‍ -പെരുമാള്‍ മുരുകന്‍ (കവര്‍ ഡിസൈനര്‍- ബോണി ബാസ്റ്റിന്‍), ഒറ്റനിറത്തില്‍ മറഞ്ഞിരിക്കുന്നവര്‍- (കവര്‍ ഡിസൈനര്‍- ധന്യ ലോഹി)
മികച്ച യാത്രാവിവരണഗ്രന്ഥം(ഇംഗ്ലിഷ്)– ട്രാവലേഴ്‌സ് ലൈഫ് ജേര്‍ണി (കറന്റ് ബുക്‌സ്), മലയാളം- ഹിമാലയത്തില്‍ ഒരു അവധൂതന്‍( പോള്‍ ബ്രണ്ടന്‍)
മികച്ച ചരിത്രപുസ്തകം (മലയാളം)– ഇരുളടഞ്ഞ കാലം (ശശിതരൂര്‍)
Post Your Comments