indepthliteratureworld

സി വി ശ്രീരാമന്‍ ഓര്‍മയുടെ പത്തു വര്‍ഷങ്ങള്‍

 

 

മലയാള ചെറുകഥ ലോകത്തു ശ്രദ്ധേയനായ സി.വി. ശ്രീരാമന്‍ ഓര്‍മ്മയായിട്ട് ഒന്‍പതു വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രമുഖ മലയാള സാഹിത്യകാരനായ സി.വി. ശ്രീരാമന്‍ 1931 ഫെബ്രുവരി 7ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു. ബാല്യവും പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്‍
മെന്റ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, മദ്രാസ് cvsreeraman1ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഏഴു വര്‍ഷം ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് കേരളത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1988 മുതല്‍ 1991 വരെ കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് സമിതിയംഗവും വൈസ് പ്രസിഡന്റുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചു.

വാസ്തുഹാര (ചെറുകഥ), ക്ഷുരസ്യധാര, ദുഃഖിതരുടെ ദുഃഖം, പുറം കാഴ്ചകള്‍, ചിദംബരം, എന്റോസി വലിയമ്മ, പുതുമയില്ലാത്തവരുടെ നഗരം, ചക്ഷുശ്രവണ ഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, ശ്രീരാമന്റെ കഥകള്‍, ഇഷ്ടദാനം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1983ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, 1999ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 2007 ഒക്ടോബര്‍ 10ന് അന്തരിച്ചു.

shortlink

Post Your Comments

Related Articles


Back to top button