filmindepthliteratureworldnewstopstories

വയലാറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 42 വയസ്സ്

 

വയലാര്‍ ഈ പേര് കേള്‍ക്കുമ്പോള്‍ കവിയെ ആണോ ചലച്ചിത്ര ഗാനരചയിതാവിനെയാണോ ആദ്യം മലയാളികള്‍ ഓര്‍ക്കുക എന്നത് സംശയമാണ്. മലയാളിക്ക് എന്നും കേള്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങളും കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകളും മലയാളികള്‍ക്ക് സമ്മാനിച്ച് കടന്നുപോയ വയലാറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 42 വയസ്സ് തികയുന്നു.. ഈ മനോഹര തീരത്ത് ഒരു ജന്മംകൂടി ചോദിച്ച അനശ്വരകവി, 1975 ഒക്‌റ്റോബര്‍ 27 നാണ് നമ്മെവിട്ടുപോയത്. സാമൂഹികമൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകളിലൂടെ ഇന്നും മരണമില്ലാതെ നില്‍ക്കുന്നു.

1928 മാര്‍ച്ച് 25നാണ് വയലാര്‍ രാമവര്‍മ ജനിച്ചത്.. ‘സ്വരാട്ട് ‘ എന്ന വാരികയില്‍ ആദ്യ കവിത പ്രസിദ്ധീകൃതമായി. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. കവിതയ്ക്കൊപ്പം ചെറുകഥകളും നാടകങ്ങളും അദ്ദേഹം രചിച്ചു. 1951ല്‍ ‘ജനാധിപത്യം’ എന്ന വാരിക ആരംഭിച്ചു. പിന്നീട് അന്വേഷണം വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകള്‍’ പ്രസിദ്ധീകരിക്കുന്നത്. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത. മൂന്നു ദശാബ്ദം മലയാള കാവ്യരംഗത്ത് പ്രവര്‍ത്തിച്ച വയലാര്‍ 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു.

കോവിലകങ്ങളില്‍ നിലനിന്ന ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്‌കൃതവിദ്യാഭ്യാസവും ചേര്‍ത്തല ഇംഗ്‌ളീഷ് സ്‌കൂളിലെ ഒമ്പതാംതരംവരെയുള്ള പഠനവുമാണ് ഔപചാരിക വിദ്യാഭ്യാസം. 1946ല്‍ പുന്നപ്രവയലാര്‍ സമരം നടക്കുമ്പോള്‍ പതിനെട്ടു വയസ്സായിരുന്നു. പാരമ്പര്യമായി കിട്ടിയ സഞ്ചിത സംസ്‌കാരത്തിന്റെ കേവല സൗന്ദര്യബോധത്തോടൊപ്പം സമരംചെയ്യുന്ന മനുഷ്യന്റെ ലക്ഷ്യബോധവും നാടിന്റെ പോര്‍വീര്യവും വയലാറിനെ സാമൂഹികബോധമുള്ള കവിയാക്കി. അധ്വാനിക്കുന്നവന്റെ വിയര്‍പ്പില്‍നിന്ന് ജീവിതമൂല്യങ്ങള്‍ കഴുകിയെടുത്തു ശുദ്ധീകരിച്ച കവിതകള്‍.

‘കൊന്തയും പൂണൂലും’ എന്ന സമാഹാരം വിപ്ലവകവിയായി വയലാറിനെ മാറ്റി. ഗാന്ധിഭക്തിയുടെ ‘പാദമുദ്ര’കളില്‍നിന്ന് വിപ്ലവാവേശത്തിന്റെ കനല്‍ക്കാടുകള്‍ ചികഞ്ഞ് സാമൂഹികനീതിക്കായി ആ തൂലിക ചലിക്കാന്‍തുടങ്ങിയത് ഇരുപത്തിരണ്ടു വയസ്സില്‍. ചങ്ങമ്പുഴയുടെ കളരിയില്‍ ചുവടുറപ്പിച്ച വയലാര്‍ കവിതകള്‍ സാമാന്യമായി വാചാലമായവയാണ്. 1950നും 1961നും ഇടയില്‍ നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം എന്നീ സമാഹാരങ്ങള്‍ക്കൊപ്പം ‘ആയിഷ’ ചെറുകഥാസമാഹാരവും പുരുഷാന്തരങ്ങളിലൂടെ യാത്രാവിവരണവും രചിച്ചു.

shortlink

Post Your Comments

Related Articles


Back to top button