literatureworldnewstopstories

ശശികലയുടെ ലിസ്റ്റിൽ പെടാനുള്ള എഴുത്തുകാരുടെ വ്യഗ്രതയെക്കുറിച്ച് ബന്യാമിന്‍

ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയും വിവദാമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ എഴുത്തുകാര്‍ള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബന്യാമിന്‍. ശശികലയുടെ ലിസ്റ്റിൽ പെടാനുള്ള ചില എഴുത്തുകാരുടെ വ്യഗ്രത കാണുമ്പോൾ ചിരിയാണ്‌ വരുന്നതെന്നു ബന്യാമിന്‍ പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബന്യാമിന്‍ പോസ്റ്റ്

ശശികലയുടെ ലിസ്റ്റിൽ പെടാനുള്ള ചില എഴുത്തുകാരുടെ വ്യഗ്രത കാണുമ്പോൾ ചിരിയാണ്‌ വരുന്നത്‌. കൊളംബിയയുടെ പ്രസിഡന്റ്‌ ആയിരുന്ന സെസാർ ഗവീരിയയുടെ സഹോദരൻ ഹുവാൻ കാർലോസ്‌ ഗവീരിയയെ 1995 ൽ വിമത സംഘടബ തട്ടിക്കൊണ്ടു പോയി. നോബൽ സമ്മാന ജേതാവ്‌ ഗബ്രിയേൽ ഗാർസ്സിയ മാർക്കേസ്‌ പ്രസിഡന്റ്‌ ആവണം എന്നായിരുന്നു അവരുടെ ആവശ്യം.

എന്നാൽ ആ ആവശ്യം ചിരിച്ചു തള്ളിക്കൊണ്ട്‌ മാർക്കേസ്‌ ചോദിച്ചത്‌ റിപ്പബ്ലിക്കിലെ ഏറ്റവും മോശം പ്രസിഡന്റ്‌ എന്ന പദവി ആരെങ്കിലും തലയിൽ ഏറ്റുമോ എന്നാണ്‌.
ശശികല കൊന്നിട്ടാണെങ്കിലും വേണ്ടില്ല ഒന്ന് പ്രശസ്തനായാൽ മതി എന്ന് ഫേസ്ബുക്കിൽ നിലവിളിക്കുന്ന എഴുത്തുകാർ ആയിരുന്നു ആ സ്ഥാനത്ത്‌ എന്ന് ഒന്നാലോചിച്ചു നോക്കൂ.. പിറ്റേന്ന് രാവിലെ തന്നെ പെട്ടിയും തൂക്കി ദില്ലിയിൽ എത്തിയേനേം. പ്ലീസ്‌ എഴുത്തുകാരൻ ഇങ്ങനെ തരം താഴരുത്‌..

shortlink

Post Your Comments

Related Articles


Back to top button