Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

സെക്‌സ് പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമായിരുന്നു ബേനസീര്‍ ഭൂട്ടോ; പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രിയുടെ ജീവിതം വീണ്ടും വിവാദത്തില്‍

 

ബേനസീര്‍ ഭൂട്ടോയുടെ പേരില്‍ പാകിസ്താനില്‍ വീണ്ടും വിവാദങ്ങള്‍ ഉയരുകയാണ്. പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്രീയ കുടുംബത്തിലെ അംഗവുമായിരുന്ന ബേനസീര്‍ ഭൂട്ടോ കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്നും സെക്‌സ് പാര്‍ട്ടികളിലെ സജീവ അംഗവുമായിരുന്നുവെന്നും വെളിപ്പെടുത്തികൊണ്ട് മാധ്യമപ്രവര്‍ത്തകനായിരുന്ന റോഷന്‍ മിര്‍സ രചിച്ച ‘ഇന്‍ഡീസന്റ് കറസ്‌പോണ്ടന്‍സ്’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് വിവാദത്തിനു കാരണം. വിവാദ വെളിപ്പെടുത്തലുകളുമായി 2013ലാണ് പുസ്തകം ആദ്യമായി പുറത്തുവന്നത്.

പാക്കിസ്ഥാന്റെ പതിനൊന്നാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബേനസീര്‍, രാജ്യത്തെ ഉയര്‍ച്ചകളിലേയ്ക്ക് നയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. ആളുകളുടെയിടയില്‍ അവര്‍ക്ക് ആകെമൊത്തം ഒരു താരപരിവേഷവുമുണ്ടായിരുന്നുതാനും. പുത്തന്‍ ആശയങ്ങളും വിദേശവിദ്യാഭ്യാസവും അവരുടെ പ്രവര്‍ത്തനങ്ങളില്‍ മുതല്‍ക്കൂട്ടാവുകയും ചെയ്തു എന്നാല്‍ ‘ഇന്‍ഡീസന്റ് കറസ്‌പോണ്ടന്‍സ്’ എന്ന പുസ്തകത്തില്‍ അവാരുടെ കുത്തഴിഞ്ഞ ജീവിതത്തെ വെളിപ്പെടുത്തുന്നു.

അമേരിക്കന്‍ ലൈഫ് പാകിസ്ഥാനില്‍ കൊണ്ട് വരാന്‍ ആഗ്രഹിച്ച വ്യക്തിയാണ് ബേനസിര്‍. കുത്തഴിഞ്ഞ ഒരു ജീവിത ശൈലീയാണ് ഇവര്‍ നയിച്ചിരുന്നത്. സെക്‌സ് പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമായിരുന്ന അമേരിക്കിയിലെ മുന്‍ പാകിസ്ഥാന്‍ അംബാസഡറായിരുന്ന ഷെറി റഹ്മാമാനാണ് ബേനസീറിനെ VIP സെക്‌സ് പാര്‍ട്ടികളില്‍ അവതരിപ്പിച്ചതെന്ന് ‘റോഷന്‍ മിര്‍സ’ പുസ്തകത്തില്‍ പറയുന്നു. ലണ്ടനിലും ദുബൈയിലെ എമിറേറ്റ്‌സ് ഹില്ലിലും ഭൂട്ടോ കുടുംബത്തിനുള്ള വില്ലകളില്‍ സെക്‌സ് പാര്‍ട്ടി നടന്നിട്ടുണ്ടെന്നും ബിസിനസുകാരായ വമ്പന്‍മാരാണ് ഈ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നന്നതെന്നും തന്റെ പകുതി പ്രായമുള്ള യുവാവുമായി ബേനസീറിന് ബന്ധമുണ്ടായിരുന്നെന്നും റോഷന്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. പങ്കാളികളെ പങ്കുവെയ്ക്കുന്ന ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ കൈമാറിയ ഇ മെയില്‍ സന്ദേശങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ബേനസീറും ഷെറി റഹ്മാനുമടക്കം പാകിസ്ഥാനിലെ ഉന്നത വനിതകളുമായി തനിക്കുള്ള അതിരുവിട്ട സൗഹൃദത്തെക്കുറിച്ച് സെക്‌സ് പാര്‍ട്ടി സംഘാടകന്‍ കൂടിയായ ഒമര്‍ സൈറമിറിനെഴുതിയ ഇ മെയില്‍ സന്ദേശത്തില്‍ ബേനസീറിനെക്കുറിച്ച് വിവാദ പരാമര്‍ശമാണുള്ളത്. , ‘മൈ സെക്‌സ് ലൈഫ് ഇന്‍ പാരിസ്’ എന്ന വിവാദ പുസ്തകമെഴുതിയ വ്യക്തിയാണ് സൈറമിര്‍. ബേനസീറും ഷെറി റഹ്മാനുമടക്കമുള്ളവരുമായി നടന്ന ഗ്രൂപ്പ് സെക്‌സിനെക്കുറിച്ചു ഈ ഇ മെയിലില്‍ പറയുന്നു. വ്യഭിചാരം ഭൂട്ടോ കുടുംബത്തിന്റെ പാരമ്പര്യമാണെന്നും ഇ മെയിലില്‍ പറയുന്നുണ്ട്.

ബേനസീര്‍ ബൈ സെക്ഷ്വലായിരുന്നുവെന്നും അവരോടൊപ്പം ലെസ്ബിയന്‍ ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള കിരണ്‍ യുസഫ് സായുടെ വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ബേനസീറിനെ പരിചയപ്പെടുത്തിയത് ആന്റി ഷെറി (ഷെറി റഹ്മാന്‍) ആണെന്നും നാല് തവണ ബേനസീറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കിരണ്‍ യൂസഫ്‌സായ് പറയുന്നു. ലണ്ടനിലും ദുബൈയിലും ഇപ്പോഴും തുടരുന്ന സെക്‌സ് പാര്‍ട്ടികളില്‍ ബേനസീറിന്റെ മകനും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുക്കുന്നുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. ഈ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പാകിസ്ഥാനിലെ വിവാദചര്‍ച്ചാവിഷയം.

പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ഖാന്‍ മുന്‍പ് തന്റെ ജീവചരിത്രത്തില്‍ ബേനസീര്‍ ലണ്ടനില്‍ പഠിച്ചിരുന്ന കാലത്ത് അവരുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും തങ്ങളുടെ ലൈംഗീക ജീവിതത്തെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു.

2007 ഡിസംബര്‍ 27 ന് ഒരു പ്രചാരണ റാലിക്കിടെ സ്ഫോടനത്തിലാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. ബേനസീറിന്റെ കൊലയാളികളെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ഇപ്പോഴും പിടികിട്ടാത്ത രഹസ്യമായി തുടരുകയാണ്

shortlink

Post Your Comments

Related Articles


Back to top button