literatureworldnewstopstories

ചില വായനാദിന ചിന്തകൾ

 

കേരളം ഇന്ന് വായനാ ദിനം ആഘോഷിക്കുകയാണ്. വായനയും അറിവും ജോലി കിട്ടാന്‍ മാത്രമുള്ള ഒന്നല്ല. അത് മനുഷ്യന്റെ സ്വഭാവ ശീലങ്ങളില്‍ മാറ്റം വരുത്തുകയും അതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. നല്ല പൌരന്മാര്‍ നാടിന്‍റെ സമ്പത്ത് ആകുന്നു. അതിനാല്‍ രാജ്യത്തിന്റെ പുരോഗതിയില്‍ മാറ്റംവരുത്താന്‍ വായന ശീലം മുതല്‍ക്കൂട്ടായ ഒരു തലമുറക്ക് സാധിക്കും. വായന ഒരാളെ പൂര്‍ണ്ണനാക്കുന്നുവെന്ന് ചിന്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ബെക്കണ്‍ അഭിപ്രായപ്പെടുന്നു. വായന ഓരോ സമയം നമ്മുടെ ഇന്ദ്രിയങ്ങളെ പരിപോക്ഷിപ്പിച്ചുകൊണ്ട് ചിന്തയെ ഉദ്ധീപിപ്പിക്കുന്നു. സാമൂഹിക സാമ്പത്തിക മേഖലയിലെ വളര്‍ച്ചയും വികാസവും വായനയിലൂടെ നമുക്ക് പകര്‍ന്നുകിട്ടുന്നു.

വായനയും പുസ്തകങ്ങളെയും കുറിച്ച് മഹാന്മാര്‍ പറഞ്ഞ ചില വചനങ്ങള്‍

★ ബോര്‍ ഹെസെ
■ സ്വര്‍ഗ്ഗം ഒരു വലിയ ലൈബ്രറി ആയിരിക്കുമെന്ന് ഞാന്‍ കരുതാറുണ്ട്

★ സോമര്‍സെറ്റ്‌ മോം
■ ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്നുള്ള മോചനമാണ് വായന പകരുന്നത്

★കുഞ്ഞുണ്ണി മാഷ്
■വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.

★കുഞ്ഞുണ്ണി മാഷ്
■പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.

★കുഞ്ഞുണ്ണി മാഷ്
■എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.

★ എ പി ജെ അബ്ദുല്‍ കലാം
■ ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും

★ ജോര്‍ജ്ജ് ആന്‍ മാര്‍ട്ടിന്‍
■ വായനക്കാരന്‍ മരണത്തിനു മുന്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു

★ബെർതോൾഡ് ബ്രെഹ്ത്
■വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌.

★ക്രിസ്റ്റ്ഫർ മോർളി
■പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്

★പ്രാങ്ക് സാപ്പ
■ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.

★മാർക്ക് ട്വയ്ൻ
■നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.

★മാർക്ക്ട്വൈൻ
■ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.

★ഫ്രാൻസിസ് ബേക്കൺ
■ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും

★ലൂയി ബോർജ്ജേ
■എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.

★സാമുവൽ ബട്ലർ
■പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്

★റൊബർട്ട്സൺ ഡേവിഡ്
■നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം

★ജോസഫ് അഡിസൺ
■ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.

★ജോൺ ബർജർ
■ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.

★എഡ്വേഡ് ലൈട്ടൺ
■അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല

★ജോൺ ചീവർ
■വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.

★എഡ്വേഡ് ഗിബൺ
■ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന

മറ്റു ഭാഷാചൊല്ലുകൾ:

■അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ് [ഇംഗ്ലീഷ്]

■കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല.
[ചൈനീസ്]

■നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും
[ചൈനീസ്]

■ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ
[ചൈനീസ്]

■വലിയ ഗ്രന്ഥങ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ്
[ഫ്രഞ്ച്]

■പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും
[അറബി പഴമൊഴി]

(കടപ്പാട്: Encyclopedia of World Proverbs)

shortlink

Post Your Comments

Related Articles


Back to top button