Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

ഭാഷാ പഠനം അനായാസവും രസകരവുമാക്കാന്‍ ‘ആപ്പ്’

 

വായനാ ദിനം ആഘോഷമാക്കുന്ന നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് മലയാള പഠനത്തിനോട്‌ കാട്ടുന്ന അവഗണന. ശ്രേഷ്ഠഭാഷാ പദവി സ്വന്തമാക്കിയ മലയാളം ഭരണതലത്തിലും ഇപ്പോള്‍ അംഗീകരിക്കപ്പെട്ടു. ഭാഷയുടെ വികസനോന്മുഖ പ്രവര്‍ത്തങ്ങള്‍ക്കായി മലയാളം സര്‍വ്വകലാശാലയും പ്രവര്‍ത്തനം തുടങ്ങി.ഈ പശ്ചാതലത്തില്‍ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് പ്രായോഗിക തലം ഒരുക്കുന്നതിനായി പുതിയ പദ്ധതിയുമായി മലയാളം സര്‍വ്വകലാശാല. മലയാള പഠനം അനായാസവും രസകരവുമാക്കാന്‍ മലയാളം സര്‍വകലാശാല ആപ്പ് കണ്ടെത്തി. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും ‘മലയാളപഠനം’ എന്ന ആപ്പിലൂടെ പഠിക്കാം.

ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ മലയാള ഭാഷാപഠനം സുഗമമാക്കുന്നതിന് മലയാള സര്‍വകലാശാല ആവിഷ്‌ക്കരിച്ചതാണ് ‘മലയാളപാഠം’ കര്‍മ്മപദ്ധതി. മലയാള പഠനം അനായാസവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് മലയാളം പഠിപ്പിക്കുന്നതിന് വേണ്ട പ്രത്യേക പാക്കേജും പുതിയ കര്‍മ്മപദ്ധതിക്ക് കീഴില്‍ മലയാളം സര്‍വകലാശാല തയ്യാറാക്കുന്നുണ്ട്.

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും ആപ്പിലൂടെ അനായാസം പഠിക്കാം. ലെറ്റര്‍ ഗെയ്മില്‍ രസകരമായ കളികളിലൂടെ അക്ഷരങ്ങളും ഉച്ചാരണവും പഠിക്കാം. സ്‌ക്രീനില്‍ ഒഴുകി നടക്കുന്ന അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളും ഉണ്ടാക്കാം. കൂടാതെ ചിത്രങ്ങളിലൂടെ വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാം. കുട്ടികളുടെ കൗതുകം നിലനിര്‍ത്തുംവിധം പ്രൈമറി തലത്തില്‍ രസകരമായ ഈ ഗെയ്മുകള്‍ വിദ്യാലയങ്ങള്‍ക്കും ഉപയോഗപ്പെടുത്താം.

 

shortlink

Post Your Comments

Related Articles


Back to top button