literatureworldnewstopstories

ചങ്ങമ്പുഴ കൃതികള്‍ ഇനി ഡിജിറ്റല്‍ ആയും ആരാധകര്‍ക്ക് ആസ്വദിക്കാം

ചങ്ങമ്പുഴയുടെ മുഴുവന്‍ കൃതികളും ആസ്വാദകര്‍ക്കായി ഡിജിറ്റല്‍ രൂപത്തില്‍ ആക്കിയിരിക്കുകയാണ് ചെറുമകന്‍ ഹരികുമാര്‍ ചങ്ങമ്പുഴ. മലയാളികളുടെ മനസ്സില്‍ ഭാവഗാനങ്ങള്‍ തീര്‍ത്ത കവിയെ ഇനി www.changampuzha.com എന്ന വെബ് പോർട്ടലൂടെ ആസ്വദിക്കാം.

കവിയും കവിതയും പ്രണയിക്കുന്ന അദ്ധ്യാപകനാണ് ഹരികുമാർ. ചങ്ങമ്പുഴയുടെ മകന്‍ ശ്രീകുമാറിന്റെ മകനാണ് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ മലയാളം പ്രഫസറായ ഹരികുമാർ. എം. ജി സർവകലാശാലയുടെ സഹായത്തോടെയാണു ഈ പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. 22നു കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോര്‍ട്ടല്‍ പ്രകാശനം ചെയ്യും.

shortlink

Post Your Comments

Related Articles


Back to top button