പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു. തെലുഗു സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ നാരായണ്‍ റെഡ്ഡി 1962ലാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഏകദേശം മൂവായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ കരിംനഗര്‍ ജില്ലയിലാണ് നാരായണ്‍ റെഡ്ഡി ജനിച്ചത്. 1988ല്‍ സാഹിത്യരംഗത്തെ പരമോന്നത പുരസ്ക്കാരമായ ജ്ഞാനപീഠം ലഭിച്ച ഇദ്ദേഹത്തെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. വിശ്വംഭര എന്നാ കവിതാ സമാഹാരത്തിനാണ് അദ്ദേഹത്തിനു ജ്ഢാനപീഠം ലഭിച്ചത്. സാഹിത്യഅക്കാദമി അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Post Your Comments