literatureworldnews

സൂര്യ കൃഷ്ണമൂര്‍ത്തി രചനയും സംവിധാനവും തയ്യാറാക്കിയ മേല്‍വിലാസം നാടകം മോഷണം.

സൂര്യ കൃഷ്ണമൂര്‍ത്തി രചനയും സംവിധാനവും തയ്യാറാക്കിയ മേല്‍വിലാസം നാടകം മോഷണം.

 

ഹിന്ദി നാടകകൃത്തും നോവലിസ്റ്റും കഥാകൃത്തുമായ സ്വദേശി ദീപക് എഴുതിയ പ്രശസ്ത നാടകംകോര്‍ട്ട് മാര്‍ഷല്‍ മലയാളത്തില്‍ എത്തിയപ്പോള്‍ അതിനു പരിഭാഷകന്‍ എന്നല്ലാതെ എഴുത്ത് അധികാരം മാറ്റൊരു വ്യക്തി സ്വന്താമാക്കി. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് അങ്ങനെ സ്വന്തമാക്കിയത്. മേല്‍വിലാസം എന്ന പേരിsooyraല്‍ നാടകമാക്കി അദ്ദേഹം അത് അവതരിപ്പിച്ചു; അദ്ദേഹം രചിച്ച കഥയെന്ന നിലയില്‍, അതു ചലച്ചിത്രവുമായി.  എന്നാല്‍ സംഗതി പ്രശ്‌നമാവുമെന്ന ഘട്ടത്തില്‍ നാടകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കടപ്പാട് നല്‍കി. അതും കഥ പറഞ്ഞു തന്ന മുരുക്കുമ്പുഴക്കാരനായ ഒരു പട്ടാളക്കാരന്.

1942 ല്‍ ജനിച്ച്, 26 കൊല്ലം അംബാല ഗാന്ധി സ്മാരക കോളേജില്‍ ഇംഗ്ലീഷ് പഠിപ്പിച്ച ദീപക് 1991 ലാണ് ‘കോര്‍ട്ട് മാര്‍ഷല്‍ എഴുതിയത്. പട്ടാളത്തിലെ ജാതിക്കെതിരായ ആക്രമണമാണ് നാടകത്തിന്‍റെ ഇതിവൃത്തം.

തൃശൂരില്‍ ഹരിശ്രീ സ്‌കൂളില്‍ കൃഷ്ണമൂര്‍ത്തി നാടകം അവതരിപ്പിച്ച സമയത്ത്  സദസ്സില്‍  ഉണ്ടായിരുന്ന രണ്ട് ഹിന്ദി അധ്യാപകര്‍ മൂര്‍ത്തി അവതരിപ്പിച്ചത് തങ്ങള്‍ പഠിപ്പിക്കുന്ന ഹിന്ദി നാടകമാണെന്ന്  വെളിവാക്കി. എന്നാല്‍ അറ്റ്‌ അംഗീകരിക്കാതെ രംഗം ശന്തമാക്കുകയാണ് സംഘാടകര്‍ ചെയ്തത്. പിന്നീട്  ഈ ഹിന്ദി അധ്യാപകര്‍ ‘കോര്‍ട്ട് മാര്‍ഷല്‍ പരിഭാഷപ്പെടുത്തിയിറക്കിയെങ്കിലും, അതു ശ്രദ്ധിക്കപ്പെട്ടില്ല.

1942 ല്‍ ജനിച്ച സ്വദേശ് ദീപക് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. വിഷാദരോഗം പിടിപെട്ട അദ്ദേഹം ഓര്‍മ ഇത്തിരി തിരിച്ചുകിട്ടിയപ്പോള്‍, ‘മേനേ മണ്ടു നഹിന്‍ ദേഖാ’ എന്ന പേരില്‍ ഓര്‍മകള്‍ എഴുതി. . 15 പുസ്തകം രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഈ ഓര്‍മ്മകള്‍ ശകലിത സ്മരണകള്‍ എന്ന പേരില്‍ മാതൃഭൂമി പുറത്തിറക്കിയിട്ടുണ്ട്.

പട്ടാളത്തില്‍ ജൂനിയര്‍ റാങ്കിലുള്ള രാമചന്ദര്‍ ഒരുനാള്‍ തോക്കെടുത്ത് രണ്ടു സീനിയര്‍ ഓഫീസര്‍മാരെ വെടിവെയ്ക്കുന്നതും അതില്‍ ഒരാള്‍ മരിക്കുന്നതും തുടര്‍ന്നു രാമചന്ദറിന്റെ വിചാരണ -കോര്‍ട്ട് മാര്‍ഷല്‍- നടക്കുന്നതുമാണ് ദീപകിന്റെ നാടകം. പ്രതിഭാഗം വക്കീലായ ബികാഷ് റേ ആഴത്തിലേക്ക് കടന്ന് സത്യം അനാവരണം download-3ചെയ്യുന്നു. ഉത്തരേന്ത്യയിലാകെ ഈ നാടകം അവതരിപ്പിക്കപ്പെട്ടു.  ആ നാടകത്തിലെ ക്യാപ്റ്റന്‍ വികാസ് റോയ് എന്നാ കഥാപാത്രം മേല്‍വിലാസത്തിലും ഉണ്ട്.

ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിനടിമയായ സ്വദേശി ദീപക് 2006 ജൂണ്‍ രണ്ടിനു രാവിലെ നടക്കാന്‍ പോയതിനു ശേഷം തിരികെ വന്നിട്ടില്ല.

സൂര്യ കൃഷ്ണ മൂര്‍ത്തി മോഷണം  ഒന്നില്‍ ഒതുക്കിയില്ല. അതിന്റെ തെളിവാണ്  തൃശൂര്‍ കറന്റ് ബുക്‌സ്  പ്രസിദ്ധീകരിച്ച സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന വേളയില്‍ എം ടി വാസുദേവന്‍നായര്‍ പൊട്ടിത്തെറിച്ചത്. എം ടി യുടെ ഇരുട്ടിന്റെ ആത്മാവ് അനുവാദം കൂടാതെ നാടകം ആക്കി മാറ്റിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട  അദ്ദേഹം അന്ന് സദസ്സില്‍ രോക്ഷകുലനായത്. എന്നാല്‍ ആ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സൂര്യ കൃഷ്ണ മൂര്‍ത്തി എം ടി യുടെ പേരില്‍ വ്യാജ സന്ദേശം ഇറക്കിയിരുന്നു.

shortlink

Post Your Comments

Related Articles


Back to top button