Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

ഭഗവത് ഗീത പഠനം നിര്‍ബന്ധം; സ്വകാര്യ ബില്‍ ചര്‍ച്ചയ്ക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഗീത പഠനം ശുപാര്‍ശ ചെയ്യുന്ന സ്വകാര്യ ബില്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

രാജ്യത്തെ വിദ്യാലയങ്ങളില്‍ ഇനി മുതല്‍ ഭഗവത് ഗീത പഠനം നിര്‍ബന്ധമാക്കാനുള്ള ബില്‍ ബിജെപി എംപി രമേശ് ബിദൂരിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇത് നടപ്പാക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടി അടക്കം ശുപാര്‍ശ ചെയ്യുന്ന ബില്ലാണ്.

ഗീതയുടെ ഉപദേശങ്ങള്‍ പ്രചരിപ്പിക്കാനായി ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ അദ്ദേഹം ആവശ്യപ്പെട്ടു. തത്വചിന്തയും നേതൃത്വപാടവവും മാനേജ്മെന്റും അടക്കം വിശാലമായ ആശയങ്ങള്‍ ഗീതയില്‍ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭഗവത് ഗീതയിലെ കുലീനമായ ചിന്തകളുടെ പഠനം യുവ തലമുറയുടെ വ്യക്തിത്വത്തെ സമ്പന്നമാക്കുകയും മെച്ചപ്പെട്ട പൗരന്മാരാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രായക്കാര്‍ക്കും പഠിക്കാന്‍ സാധിക്കുന്ന സാഹിത്യത്തിന്റെ ഈ കലവറയെ അവഗണിക്കുന്നത് നിരാശാജനകമാണെന്നും ബിദൂരി സൂചിപിച്ചു.

ഈ ബില്ലിന്‍റെ പരിധിയില്‍ നിന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അടുത്ത സമ്മേളനത്തില്‍ ബില്‍ പരിഗണിക്കുമെന്ന് ലോക് സഭാ ബുള്ളറ്റിനിലും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button