Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

മൂന്നാര്‍ കുരിശ് വിവാദം; മുഖ്യമന്ത്രിയും ഉപദേഷ്ടാക്കളും പഥ്യാഹാരം കഴിച്ച് വിശ്രമം എടുക്കട്ടെ; ഇടതു സഹയാത്രികയും എഴുത്തുകാരിയുമായ ഡോ എസ്.ശാരദക്കുട്ടിയുടെ കുറിക്കുകൊള്ളുന്ന പരിഹാസം

മൂന്നാര്‍ കുരിശ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് ഇടതു സഹയാത്രികയും എഴുത്തുകാരിയുമായ ഡോ എസ്.ശാരദക്കുട്ടിയുടെ വിമര്‍ശനം ചര്‍ച്ചയാകുകയാണ്. 

മനസ് ദുര്‍ബലപ്പെട്ട് പോകുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയും ഉപദേഷ്ടാക്കളും പഥ്യാഹാരം കഴിച്ച് വിശ്രമം എടുക്കട്ടെയെന്നു ശാരദകുട്ടി പറയുന്നു. ക്ഷീണമനസ്സുകളാണ് ഇത്തരം ദുര്‍ബ്ബല വികാരങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നത്.മനുഷ്യനോടില്ലാത്ത വികാരം മതത്തിനോട് ഉണ്ടാകുന്ന വിപ്ലവകാരിക്കു വൈദ്യസഹായം ആവശ്യമാണെന്നും ശാരദക്കുട്ടി തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

‘അധികാരത്തിലിരുന്നു തല നരക്കുന്തോറും മനസ്സിന്റെ അടിമത്തം വേണ്ടുവോളം ഉണ്ടാകും..എന്താണ് പുരോഗമനം പറയുന്നവര്‍ ഇങ്ങനെ അടിമത്തം ചുമന്നു കൊണ്ട് നടക്കുന്നത്? ദൂരവ്യാപകമായ ആപത്തു വരുത്തി വെക്കുന്ന അന്ധതയില്‍ ഏറെയും മതപരമാണെന്ന് മനുഷ്യചരിത്രം പരിശോധിച്ചാല്‍ അറിയാം.ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഇരുത്തം വന്ന മൂഢന്മാരെ കൊണ്ടാണ് , ബുദ്ധിമാന്മാരായ വഞ്ചകന്‍മാരെക്കാള്‍ കൂടുതലായി ഈ ലോകത്തു ശല്യം ഉണ്ടായിട്ടുള്ളത് എന്ന ആശയം പറഞ്ഞത് സാമൂഹ്യ ശാസ്ത്രജ്ഞനായ ഫ്രെയിസര്‍ ആണെന്ന് തോന്നുന്നു. മുഖ്യമന്ത്രിയും ഉപദേഷ്ടാക്കളും , മനസ്സ് ദുര്‍ബ്ബലപ്പെട്ടു പോകുന്നുവെന്ന് തോന്നുന്നെങ്കില്‍ പഥ്യാഹാരം കഴിച്ചു വിശ്രമം എടുക്കണം. കാരണം ക്ഷീണമനസ്സുകളാണ് ഇത്തരം ദുര്‍ബ്ബല വികാരങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നത്. മനുഷ്യനോടില്ലാത്ത വികാരം മതത്തിനോട് ഉണ്ടാകുന്ന വിപ്ലവകാരിക്കു വൈദ്യസഹായം ആവശ്യമാണ്’.

shortlink

Post Your Comments

Related Articles


Back to top button