വിവാദങ്ങളില്‍ മുങ്ങുന്ന സര്‍ക്കാരിനെതിരെ പാര്‍ട്ടി അനുഭാവികളും രംഗത്തെത്തുകയാണ്. ജിഷ്ണുവിന്‍റെ അമ്മ മഹിജയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണമായിരുന്നുവെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ ആദ്യം ചെയ്യുക അതായിരുന്നുവെന്നും ആദ്ദേഹം പറഞ്ഞു. എങ്കില്‍ പ്രശ്നം ഇത്ര വഷളാകുമായിരുന്നില്ലെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക് പുരസ്കാരം നല്‍കുവാനായി കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം.
ജനസേവനം ആല്ല ഇപ്പോള്‍ നടക്കുന്നത്. അധികാരത്തില്‍ വന്നാല്‍ എങ്ങനെ തുടരാം എന്നതാണ് പാര്‍ട്ടികള്‍ പ്രധാനമായും നോക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ സാധിക്കുന്നില്ല. മുന്‍ മുഖ്യമന്ത്രിക്കും ഇതുതന്നെയാണ് സംഭവിച്ചത്. ആദ്യമാസങ്ങളില്‍ വന്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് വിവാദങ്ങള്‍ മാത്രമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറിയ സംഭവങ്ങള്‍പോലും കേരളത്തില്‍ വന്‍ വിവാദമാകുന്നു. ഇത് ഈ നാടിന്‍റെ ശാപമാണ്. വിവാദങ്ങള്‍ക്ക് വേണ്ടി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും മുകുന്ദന്‍ പറഞ്ഞു.
Post Your Comments