എഴുത്തുകാരന്‍, നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ എം അച്യതന്‍ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു നാളായി കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഇന്നുച്ചയോടെയായിരുന്നു അന്ത്യം. 87 വയസായിരുന്നു.
മലയാള ചെറുകഥയുടെ ചരിത്രം കുറിച്ച നിരൂപകനായ അദ്ദേഹം ചെറുകഥ ഇന്നലെ ഇന്ന് എന്ന വിമർശനകൃതിയിലൂടെ ചെറുകഥയുടെ ചരിത്രത്തെയും എഴുത്തുകാരെയും വസ്തുനിഷ്ഠമായി വിലയിരുത്തുന്നു. നാലു തലമുറകളിലൂടെ മലയാള ചെറുകഥയുടെ വളർച്ചയും വികാസവും ചർച്ചചെയ്യുന്ന ചെറുകഥ ഇന്നലെ ഇന്ന് എന്ന കൃതി കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവർത്തക ബെനിഫിറ്റ് ഫണ്ട് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 1996-ലെ പത്മപ്രഭാപുരസ്‌കാരം, 2002ലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയും പ്രൊഫ. അച്യുതനെത്തേടിയെത്തി.
സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments