ഒരമ്മയുടെ കണ്ണുനീരിനെ പരിഹസിക്കുന്ന വിഷജന്തുക്കളാണ് കമ്മ്യുനിസ്റ്റ് പാര്‍ട്ടിയുടെ ശാപം എന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. മകന്‍ മരിച്ച വിഷയത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ മനംനൊന്ത് ജിഷ്ണുവിന്‍റെ അമ്മയും കുടുംബവും നിരാഹാരം അനുഷ്ടിക്കുകയാണ്. ഈ സമയത്തും അവരോട് അനുതപമായ ഒരു വാക്ക് പോലും പറയാതെ പരിഹസിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനുള്ള മറുപടിയിലാണ് ദീപ ഇത് പറഞ്ഞത്.
മികച്ച നടിക്കുള്ള പുരാസ്കാരം ലഭിക്കേണ്ടത് സുരഭിക്കല്ല മഹിജയ്ക്കാണ് എന്നാണു രണഭൂമി മാങ്ങാട് ഉദുമ എന്നാ ഫേസ് ബുക്ക് പോസ്റ്റില്‍ വന്ന പോസ്റ്റ്. ഈ പോസ്റ്റിനെയാണ് ദീപാ വിമര്‍ശിച്ചത്.
ദീപയുടെ പോസ്റ്റ് പൂര്‍ണ്ണ രൂപം:
ആദ്യം കരുതിയത് ഇടതുപക്ഷവിരുദ്ധനായ ആരോ ഒരാൾ തന്ത്രപൂർവ്വം ഉണ്ടാക്കിയ ഫേക്ക് പ്രൊഫൈലായിരിക്കുമെന്നാണ്! ചെന്ന് നോക്കിയപ്പോൾ സഖാവിന്‍റെ ചിത്രമടക്കമുള്ള നല്ല ഒറിജിനലാണ്!!
ഒരമ്മയുടെ കണ്ണുനീരിനെയൊക്കെ ഇങ്ങനെ പരിഹസിക്കുന്ന ഇത്തരം വിഷജന്തുക്കളാണ് പാർട്ടിയുടെ ശാപം!
” ഒരു കമ്യൂണിസ്റ്റിൻ്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം.. ഒന്ന് വർഗ്ഗശത്രുവിന് നേരെയും രണ്ട് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും ” [ ഹോചിമിൻ]
Post Your Comments