കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും എതിരെ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവമാണ്. മകന്‍ മരിച്ച അമ്മ നീതിയ്ക്കായി സമരം ചെയ്യുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ അതിക്രമം വ്യാപക പ്രതിഷേധത്തിനു കാരണമായി.
ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് അതിക്രമത്തെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയനേയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയേയും പരിഹസിച്ചും പ്രമുഖ എഴുത്തുകാരന്‍ എൻ.എസ് മാധവന്‍ രംഗത്ത്. വാവിട്ട് കരയുന്ന ജിഷ്ണുവിന്‍റെ അമ്മയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ‘ഇത് നജീബിന്‍റെ അമ്മയല്ല. നടന്നത് രാധിക വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തില്‍. സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രം’ – എന്നാണ് മാധവൻ ട്വീറ്റ് ചെയ്തത്.
ആറുപേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്ന ഡി.ജി.പിക്ക് അവധി കൊടുത്ത് കൗണ്‍സലിങിനു വിധേയമാക്കുക എന്നും ബെഹ്‌റയെ പരിഹസിച്ച് കൊണ്ട് അദ്ദേഹം കുറിക്കുന്നു. ഡി.ജി.പിയെ കാണാന്‍ ജിഷ്ണുവിന്‍റെ ആറ് ബന്ധുക്കളെ അനുവദിച്ചിരുന്നുവെന്നും 16 പേരെ പൊലീസ് ആസ്ഥാനത്തേക്ക് കടത്തിവിടാനാവില്ലെന്ന് അതാണ് സ്ഥിതി വഷളായാതെന്നുമുള്ള തരത്തില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തെ പൊലീസ് വിശദീകരിച്ചിരുന്നു. ഇത് സൂചിപ്പിച്ചാണ് ബെഹ്‌റക്കെതിരായ എൻ.എസ് മാധവന്‍റെ ട്വീറ്റ്.
Post Your Comments