സ്ത്രീകൾക്ക് മാത്രമായി സ്വന്തമായി വിഹരിക്കാനുള്ള ഒരു പൊതുവിടം വിമന്‍പോയിന്റ് ആരംഭിച്ചു. ആരെയും പേടിക്കാതെ ആക്രമണ ഭീതി ഇല്ലാതെ, ആരും പിന്തുടര്‍ന്ന് ശല്യപ്പെടുത്താത്ത എന്ത് അഭിപ്രായവും വെട്ടി തുറന്നു പറയാന്‍ കഴിയുന്ന പൊതുഇടം വിമന്‍പോയിന്റ്.ഇൻ (womenpoint.in). വെബ്സൈറ്റ് ആരംഭിച്ചു. മലയാളത്തിലെ ആദ്യ സ്ത്രീ വെബ്സൈറ്റിന്റെ ഉത്‌ഘാടനം പ്രിയ കവയിത്രി സുഗതകുമാരി ഉത്‌ഘാടനം ചെയ്തു. വിമൺ പോയിന്റ്.ഇൻ ഫേസ്‌ബുക് പേജിന്റെ ഉദ്‌ഘാടനം ചന്ദ്രമതിയും നിർവ്വഹിച്ചു.
കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ച എന്ത് വിവരവും ‘വിവരശേഖരം’ എന്ന ഭാഗത്തു നിന്നും ലഭ്യമാക്കുക എന്നതും ഉദ്ദേശ്യങ്ങളില്‍ പെടുന്നു. സൈറ്റിലെ ‘വട്ടമേശ ‘ സംവാദത്തിനുള്ള വേദി ആണ്. പ്രസക്തമായ വിഷയങ്ങള്‍ ഇവിടെ സജീവ ചര്‍ച്ചക്ക് വിധേയമാകുന്നു. പാനലിസ്റ്റുകള്‍ക്കു പുറമെ പുറത്തു നിന്നുള്ളവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താം. ഇത്തരത്തില്‍ വാര്‍ത്തയും വിവരങ്ങളും കാഴ്ചപ്പാടും ലേഖനങ്ങളും അഭിമുഖങ്ങളും ഉള്‍പ്പെടുന്ന സമഗ്രമായ ഒരു സ്ത്രീവെബ്‌സൈറ്റ് കേരളത്തില്‍ ആദ്യമാണ്. സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന ആദ്യ വെബ്‌സൈറ്റ് എന്ന പ്രത്യേകതയും വിമന്‍പോയിന്റിനു അവകാശപ്പെടാം.
മുഖ്യധാരാ മാധ്യമങ്ങളിൽ സ്ത്രീയുടെ ഇടം പീഡനത്തിൽ ചുരുങ്ങി നിൽക്കുന്നു എന്ന തിരിച്ചറിവ് സ്വന്തമായി ഒരു ഡിജിറ്റൽ ഇടം എന്ന ആശയത്തിലേക്ക് ഞങ്ങളെ എത്തിക്കുകയായിരുന്നുവെന്ന് ഈ സംരംഭകര്‍ പറയുന്നു . പീഡന കഥകളില്‍ മാത്രം സ്ത്രീ കടന്നു വരുമ്പോള്‍ നേട്ടങ്ങളും ആഹ്ലാദങ്ങളും സ്ത്രീക്ക് ഇല്ല എന്ന പ്രതീതി ആണ് ഉണ്ടാവുക. ഇതില്‍ നിന്നും വ്യത്യസ്തമായി സ്ത്രീയുടെ ക്രിയാത്മക സാന്നിധ്യം വിമന്‍ പോയിന്റില്‍ ഉണ്ടാകുമെന്നു ഇതിന്റെ സംഘാടകര്‍ അവകാശപ്പെടുന്നു.
Post Your Comments