ഇന്ന് ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടുന്ന എഴുത്തിന്റെ തുറന്ന ഇടമാണ് സോഷ്യൽ മീഡിയ. ആര്‍ക്കും തങ്ങളുടെ സര്‍ഗ്ഗാത്മക രചനകള്‍ പ്രദ്ധീകരിക്കാന്‍ ഒരു ഇടം എന്ന നിലയില്‍ മാറുന്ന സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ഒരു ഇംഗ്ലീഷ് കവിതയാണ്. സൗമ്യ വിദ്യാധർ എന്ന യുവ കവയിത്രി തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ഇടുന്ന ഇംഗ്ലീഷ് കവിതകളില്‍ നിന്നും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് ഒരു കവിത.
സ്ത്രീ സുരക്ഷയും സമത്വവും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് എന്താണ് നല്ല പെണ്‍കുട്ടി എന്ന വാക്കിന്റെ നിർവ്വചനമെന്ന് തന്റെ കവിതയിലൂടെ ചോദിക്കുകയാണ് സൗമ്യ വിദ്യാധർ .
സ്ത്രീത്വത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്ന കാലമായിട്ടും, എന്താണ് സ്ത്രീ എന്നും സ്‌ത്രൈണതയുടെ വ്യാഖ്യാനം എന്താണെന്നും ചോദിക്കുമ്പോള്‍ ഇപ്പോഴും ‘നല്ല പെണ്‍കുട്ടികള്‍’ എന്ന് പറയാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒരു കാലത്തിലാണിപ്പോഴും നമ്മള്‍ ജീവിക്കുന്നത്.
വീട്ടിലുള്ളവരെ അനുസരിച്ചും സ്വാതന്ത്ര്യത്തെ ഉപയോഗിക്കാതെയും പ്രാര്‍ത്ഥനയോടെ, അച്ചടക്കത്തോടെ കഴിഞ്ഞും മുന്നോട്ടു നീങ്ങുക എന്ന ഉപദേശങ്ങളില്‍ അവള്‍ മുന്നേറുന്നു. സ്ത്രീ തന്റെ അസ്തിത്വത്തിലെ ഒരു നിമിഷത്തെ ചാഞ്ചാട്ടത്തില്‍ അവ പിഴയ്ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്ന കുറ്റബോധത്തിന്റെ അതിരുകള്‍ കണ്ടെത്താനാകുന്നില്ല. എന്നാല്‍ അത്തരം പശ്ചാത്താപത്തിന്റെ വിത്തുകളെയൊക്കെ വലിച്ചെറിയുകയാണ് സൗമ്യയുടെ ഈ കവിത.
പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചും ഒന്നും ഭ്രാന്തമായ സങ്കല്പങ്ങളില്ലാത്ത അവയെ കുറിച്ചൊന്നും ഉറക്കെ സംസാരിക്കാത്തവളാണ് ഇപ്പോഴും നല്ല പെണ്‍കുട്ടികള്‍. ഒരിടത്തിരിക്കുമ്പോള്‍ കാലുകള്‍ അകത്തി വയ്ക്കാതെ ഒതുങ്ങി കസേരയിലിരിക്കുന്ന അവള്‍ അച്ചടക്കത്തിന്റെയും പ്രതീകമാണ്. സ്വന്തം ധൈര്യത്തിനുള്ളില്‍ നിന്ന് സ്വന്തം ശരീരത്തെ കുറിച്ച് സംസാരിക്കാനോ മോഹങ്ങളേ കുറിച്ച് ഉറക്കെ പറയാനോ കഴിവില്ലാത്തവള്‍ ആകുമ്പോഴാണ് അവള്‍ സമൂഹത്തില്‍ ‘നല്ല കുട്ടിയാകുന്നത്’ എന്ന് സൗമ്യ പരിഹസിക്കുന്നു. ഉറക്കെ സംസാരിക്കാത്തവള്‍, ഉറക്കെ ചിരിക്കാത്തവള്‍, വലിയ മാറിടമില്ലാത്തവള്‍, ലൈംഗികതയെ കുറിച്ചോ സ്വയംഭോഗത്തെ കുറിച്ചോ ഉറക്കെ മിണ്ടാത്തവള്‍… അവളാകുന്നു നല്ല കുട്ടി.
നല്ല സ്ത്രീകളെ കുറിച്ച് സമൂഹം പരമ്പരാഗതമായി പറഞ്ഞു വച്ചിട്ടുള്ള ചില വാചകങ്ങളുണ്ട്, അതിനെ പൊളിച്ചെഴുതാനാണ് സൗമ്യ ഈ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നതും. വാക്കുകളിലെ അഗ്‌നി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ കവിതയില്‍ നല്ല പെണ്‍കുട്ടി’ എന്ന വിവക്ഷയോട് തന്നെ പരിഹാസത്തോടെ തന്റെ വാക്കുകള്‍ സൗമ്യ വലിച്ചെറിയുന്നു..
കവിത വായിക്കാം
“A good girl does not have fantasies
or love or dreams or sex
A good girl does not sit with her legs apart
A good girl plays hard to get.
A good girl does not wear her hair short
A good girl must not swear
A good girl must not be promiscuous
Oh she mustn’t, she mustn’t dare!
A good girl does not talk aloud
She definitely does not masturbate
A good girl does not have large breasts
But then small ones also aren’t too great
A good girl is not ugly or fat
A good girl is rare.
A good girl does not talk about her sexuality
That is unnecessary, and practically not there..”
– Sowmya Vidyadhar
Post Your Comments