indepthliteratureworldnews

ബഹിരാകാശ സഞ്ചാരി യുജിന്‍ സെര്‍നാന്‍ അന്തരിച്ചു

1972ലെ അപ്പോളോ–17 ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി യുജിന്‍ സെര്‍നാന്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. 1972ലെ അപ്പോളോ17 ദൗത്യത്തിലാണ് സെര്‍നാന്‍ ചന്ദ്രനില്‍ എത്തിയത്.

ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17. അതിലെ അവസാന ബഹിരാകാശ സഞ്ചാരിയായിരുന്നു യുജിന്‍. അപ്പോളോ–17 കമാന്‍ഡോ മോഡ്യൂള്‍ പൈലറ്റായ റൊണാള്‍ഡ് ഇവാന്‍സ്, ലൂണാര്‍ മോഡ്യൂള്‍ പൈലറ്റായ ഹാരിസണ്‍ സ്മിത്ത് എന്നിവരുടെ കൂടെയാണ് യുജിന്‍ സെര്‍നാന്‍ ഈ ദൗത്യത്തില്‍ പങ്കാളിയായത്.

1972 ഡിസംബര്‍ 11ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്താണ് സെര്‍നാനും, ഹാരിസണ്‍ സ്മിത്തും കാലുകുത്തിയത്. ചന്ദ്രനിലെ അഗ്‌നിപര്‍വതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു അപ്പോളോ 17 ന്റെ ലക്ഷ്യം. അപ്പോളോ പരമ്പരയിലെ ആറു വിക്ഷേപണങ്ങളില്‍ നിന്നായി പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button