പോലീസും രഹസ്യാന്വേഷണ സംവിധാനവും നിരന്തരം വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് എഴുത്തുകാരന്‍ കമല്‍സി ഇന്ന് സ്വന്തം നോവല്‍ കത്തിക്കുന്നു. വൈകിട്ട് നാല് മണിയോടെ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലാണ് പ്രതിഷേധം. പത്ത് വര്‍ഷത്തേക്കെങ്കിലും എഴുത്തുനിര്‍ത്തുകയാണെന്നും കമല്‍സി പറഞ്ഞു.
ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലില്‍ ദേശീയഗാനത്തെ അപമാനിക്കുന്ന ഭാഗങ്ങളുണ്ടെന്ന് കാണിച്ച് കൊല്ലം കരുനാഗപ്പള്ളി പോലീസാണ് കമല്‍സിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കമല്‍സിയെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ വെറുതെവിടുകയാണെന്ന് അറിയിച്ചിട്ടും പോലീസ് നിരന്തരം വേട്ടയാടുകയാണെന്ന് കമല്‍സി പറഞ്ഞു. പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും കൊല്ലത്തെ വീട്ടിലെത്തി പ്രായമായ മാതാപിതാക്കളെ നിരന്തരം ചോദ്യം ചെയ്യുകയാണ്. നോവലും എഴുത്തുമാണ് പ്രശ്‌നമെന്നിരിക്കെ അത് കത്തിച്ച് എഴുത്തുനിര്‍ത്തിയാലെങ്കിലും അച്ഛനും അമ്മയ്ക്കും സമാധാനമായി ഉറങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്
പത്ത് വര്‍ഷത്തേക്കെങ്കിലും എഴുത്ത് നിര്‍ത്തിവെക്കാനാണ് തീരുമാനം. ഇത് ഒരു എഴുത്തുകാരന്റെ ആത്മഹത്യയാണെന്നും കമല്‍സി പറയുന്നു
Post Your Comments