literatureworldtopstories

മാധവിക്കുട്ടി മതം മാറിയതിനു പിന്നിലെ കാരണം? ജന്മഭൂമി പത്രാധിപയും മാധവിക്കുട്ടിയുടെ പ്രിയസുഹൃത്തുമായിരുന്ന ലീലാമേനോന്‍ വെളിപ്പെടുത്തുന്നു

കമല ദാസ് എന്ന മാധാവിക്കുട്ടി എന്തിനു സുരയ്യയായിയെന്നു പലര്ക്കും സംശയമുണ്ട്. ഒരു മുസ്ലീംലീഗ് നേതാവിനോടുള്ള പ്രണയമാണെന്നു രഹസ്യമായി എല്ലാവര്‍ക്കുമാറിയാം. എന്നാല്‍ അതിലെ ചില വസ്തുനിഷ്ടമായ വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് പത്രപ്രവര്‍ത്തകയും കമലയുടെ സുഹൃത്തുമായ ലീലാ മേനോൻ. ഒരു മീറ്റിങ്ങിനിടയില്‍ താന്‍ മതം മാറുന്നുവെന്നു പ്രഖാപിച്ച കമലയെ കാണാനും വാര്‍ത്ത കവര്‍ ചെയ്യാനും ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ലീലാ മേനോന്‍ കമലയുടെ ഫ്ലാറ്റില്‍ എത്തിയിരുന്നു. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. കമലാ ദാസ്‌ അങ്ങനെ കമല സുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി. കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവിടെ നിന്നവര്‍ വെമ്പല്‍ കാട്ടുന്നത്‌ അന്ന് കണ്ടിരുന്നുവെന്ന് ലീലാമേനോന്‍ പറയുന്നു.

hqdefault

കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകരായ സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ കമല വരാമെന്നേറ്റിരുന്നു, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഫ്ലാറ്റില്‍ ചെന്നപ്പോള്‍ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല തന്നോട്‌ വെളിപ്പെടുത്തിയെന്നു ലീലാമേനോന്‍ പറയുന്നു .

ഈ വിഷയം വന്‍ ചര്‍ച്ച കേരളത്തില്‍ സൃഷ്ടിക്കുകയും മാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. മൂന്ന്‌ ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ കമല നല്‍കിയ മറുപടി ”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്‌, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍” എന്നായിരുന്നു.

വിധവയായ, മൂന്ന്‌ ആണ്‍മക്കളും ചെറുമക്കളുമുള്ള ഒരു അറുപത്തഞ്ചുകാരി സ്വന്തം മകനേക്കാള്‍ ഇളപ്പമുള്ള ഒരു അന്യമതസ്ഥനുമായി പ്രണയത്തിലായി വിവാഹം ചെയ്യാന്‍പോകുന്നു എന്ന വാര്‍ത്ത കേട്ടവര്‍ അതിനെ വിമര്‍ശിച്ചു. സ്വസമുദായത്തിന്റെ തീവ്രമായ എതിര്‍പ്പിനെ അവഗണിച്ച്‌ കമല പര്‍ദ്ദ ധരിച്ച്‌ മൊബെയില്‍ഫോണ്‍ കഴുത്തില്‍ കൂടി ഒരു വെള്ളിമാലയില്‍ കോര്‍ത്തിട്ട്‌ ഉലാത്തുന്നത്‌ പലപ്പോഴും താന്‍ കണ്ടിട്ടുണ്ടെന്നും അതെന്തിനാണെന്ന് തിരക്കിയാപ്പോള്‍ “സമദാനി മനോഹരമായി ഗസല്‍ പാടും. ഈ മൊബെയിലില്‍ക്കൂടി എന്നെ പാടികേള്‍പ്പിക്കും. അതിനാലാണ്‌ ഞാന്‍ ഇത്‌ ഇങ്ങനെ കൊണ്ടുനടക്കുന്നത്‌” എന്ന്‌ കമല പറഞ്ഞിട്ടുണ്ടെന്നും ലീല മേനോന്‍ പറയുന്നു. സമദാനിയാണ്‌ കമലയോട്‌ “നീ എന്റെ സുരയ്യ” ആണ്‌ എന്ന്‌ പറഞ്ഞ്‌ മോഹിപ്പിച്ച്‌ കമലയെ സുരയ്യ ആക്കിയത്‌.

കമല മതം മാറിയ ദിവസം ഞാനും സുകുമാര്‍ അഴീക്കോടും കടമ്മനിട്ട രാമകൃഷ്ണനും എല്ലാം കമലയുടെ ഫ്ലാറ്റിലെത്തി. അന്ന്‌ ആ വീട്ടില്‍ മത്സ്യ മാംസാദികള്‍ പാകം ചെയ്തു. ഞാനും കടമ്മനിട്ടയും ഒരുമിച്ചാണ്‌ കമലയുടെ ഊണുമേശക്കരികിലിരുന്നതും സ്വാദിഷ്ട ഭക്ഷണം കഴിച്ചതും എന്ന്‌ ഞാന്‍ ഓര്‍ക്കുന്നു.

samdani

അന്ന്‌ മുതല്‍ കമല കറുത്ത പര്‍ദ്ദയിട്ട്‌ സമൃദ്ധമായ തലമുടി ഹിജാബ്‌ കൊണ്ടുമൂടി, കണ്ണില്‍ സുറുമ എഴുതി കയ്യില്‍ മെയിലാഞ്ചി പുരട്ടി നടക്കാന്‍ തുടങ്ങി. മെയിലാഞ്ചി ഇടാന്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍നിന്ന്‌ ഒരു സ്ത്രീ വരുമായിരുന്നു. കമല സൗന്ദര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. കമല സുരയ്യയായപ്പോള്‍ മത പ്രാര്‍ത്ഥനകളും നിസ്ക്കാരവും എല്ലാം ചെയ്യുന്നത്‌ പഠിപ്പിക്കാന്‍ കടവന്ത്രയിലെ ഒരു മൗലവി ഫ്ലാറ്റില്‍ വരുമായിരുന്നു. ഹിന്ദുമത വിശ്വാസികള്‍ ഉപദ്രവിച്ചാലോ എന്ന്‌ ഭയന്ന്‌ അവിടെ എന്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ഗാര്‍ഡുകളായി നിന്നു. പോലീസും സുരക്ഷിതത്വം നല്‍കിയിരുന്നു.

പക്ഷേ, സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറി. മന്ത്രി കുഞ്ഞാലിക്കുട്ടി, സമദാനി കമലയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന്‌ ചോദിച്ചപ്പോള്‍ അവര്‍ എഴുത്തുകാരിയല്ലേ? അത്‌ അവരുടെ ഭാവനയാണ്‌ എന്ന്‌ പറഞ്ഞു പരിഹസിക്കുകയാണ്‌ ചെയ്തത്‌. കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച്‌ പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത തന്നോട്‌ പറഞ്ഞിട്ടുണ്ട്‌ ലീലാമേനോന്‍ പറയുന്നു.

സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. അതില്‍ ഭയന്നാണ് കമല പര്‍ദ്ദയില്‍ തുടര്‍ന്നതെന്നും കമല പൂനെയില്‍ ചെന്ന ശേഷം എപര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ധരിച്ചുവെങ്കിലും മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റിയെന്നും സങ്കടം അവര്‍ പങ്കുവേചിരുന്നതായും ലീലാ മേനോന്‍ പറയുന്നു

കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഒരിക്കല്‍ സുഹൃത്ത്‌ ശാരദാ രാജീവനുമൊപ്പം പൂനെയില്‍ കമലയെ കാണാന്‍ പോയപ്പോള്‍ “കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..” എന്ന പാട്ട്‌ പാടാനും ലളിതാസഹസ്രനാമം ചൊല്ലാനും പറഞ്ഞിരുന്നതായി ലീല പറയുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും “താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു” എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഒടുവില്‍ കമല മരിച്ചപ്പോള്‍ പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട്‌ ചെയ്തിരുന്നതാണ്‌. എന്നാല്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന്‌ കൊണ്ടുവന്ന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചത്‌ മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു.

മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചതിലൂടെ മരണത്തില്‍ പോലും അവര്‍ക്ക്‌ വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത്‌ പ്രാണഭയം മൂലമാണെന്ന് ലീലാമേനോന്‍ പറയുന്നു

shortlink

Post Your Comments

Related Articles


Back to top button