indepthliteratureworldnewstopstories

രണ്ടാം ലോകയുദ്ധം ആരംഭിച്ചതായി ലോകത്തെ അറിയിച്ച യുദ്ധലേഖിക അന്തരിച്ചു

രണ്ടാംലോക മഹായുദ്ധം ആരംഭിച്ചെന്ന വിവരം ലോകത്തെയറിയിച്ച വിഖ്യാതയായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്ലെയര്‍ ഹോളിങ്വര്‍ത്ത് അന്തരിച്ചു. രക്തം തിളയ്ക്കുന്ന യുവത്വത്തിന്റെ സന്നദ്ധതയോടെ അപകടകരമായ ജീവിതം തെരഞ്ഞെടുത്ത വ്യക്തിയാണ് ക്ലെയർ ഹോളിങ്‌വർത്ത്. ജീവിതത്തിന്റെ അവസാന നാളുകളില്‍ അവര്‍ കഴിഞ്ഞിരുന്നത് ഹോങ്കോങ്ങിലായിരുന്നു. 105 വയസായിരുന്നു അവർക്ക്.

യുദ്ധലേഖികയെന്ന് അന്താരാഷ്ട്ര ഖ്യാതി നേടിയ ഹോളിങ്വര്‍ത്ത് പലസ്തീന്‍ , അള്‍ജീരിയ, റുമാനിയ, വിയത്നാം, ചൈന തുടങ്ങിയിടങ്ങളിലെ സംഘര്‍ഷങ്ങളുടെ സന്ദിഗ്ധത ഒപ്പിയെടുത്ത് ലോകത്തെ അറിയിച്ചു. 1939 ആഗസ്ത് 29ന് ഡെയിലി ടെലിഗ്രാഫിലെഴുതിയ റിപ്പോര്‍ട്ടിലൂടെയാണ് രണ്ടാം ലോകയുദ്ധത്തിന്റെ അണിയറയൊരുക്കങ്ങള്‍ ആദ്യമായി പുറത്തുവന്നത്.

രണ്ടാം ലോകയുദ്ധം ആരംഭിച്ചതായി ലോകത്തെ അറിയിച്ചതും 1939 ഓഗസ്റ്റിൽ ജർമനിയുടെ പോളണ്ട് ആക്രമണം ലോകത്തെ ആദ്യമറിയിച്ചതും ഹോളിങ്‌വർത്തായിരുന്നു. 1911ൽ ലെസ്റ്ററിലാണു ജനനം. ഇരുപത്തിയേഴാം വയസ്സിലാണ് ക്ലെയർ ഹോളിങ്‌വർത്ത് ഡെയിലി ടെലിഗ്രാഫില്‍ ചേരുന്നത്. പത്രാധിപര്‍ ആര്‍ഥര്‍ വാര്‍ട്സനു മുന്നില്‍ വാര്‍ത്താശേഖരണത്തിന് പോളണ്ടിലേക്ക് വിടാന്‍ അനുവദിക്കണമെന്ന ഇരന്നുവാങ്ങിയ അവരുടെ അഭ്യർഥന ലോകത്തെ ഞെട്ടിക്കുന്ന സവിശേഷവാര്‍ത്തയായി. പോളണ്ടിൽനിന്നു ജർമനിയിലേക്കുള്ള യാത്രയ്ക്കിടെയാണു പോളണ്ടിന്റെ അതിർത്തിയിലെ ജർമൻ സൈനിക നീക്കം ശ്രദ്ധിച്ചത്. ഹോളിങ്‌വർത്ത് നൂറാം ജന്മദിനം ആഘോഷിച്ചത് ചരിത്രത്തിന്റെ നരകവാതിലുകള്‍ തുറന്നുകാണിച്ചാണ്.

ജേണലിസ്റ്റായി ജോലിപരിചയം ഇല്ലെങ്കിലും ക്ലെയർ ആ വാർത്ത ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തിനു നൽകുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം ജർമൻ സൈന്യം ആക്രമണം ആരംഭിച്ചപ്പോഴും ആദ്യം റിപ്പോർട്ട് ചെയ്തതു ക്ലെയറായിരുന്നു. ജർമൻ ആക്രമണസമയത്തു പോളണ്ടിലെ ആയിരക്കണക്കിനാളുകൾക്കു ബ്രിട്ടിഷ് വിസ സംഘടിപ്പിച്ചുനൽകി രക്ഷപ്പെടുത്താനും ക്ലെയർ രംഗത്തുണ്ടായിരുന്നു.

1946ൽ ജറുസലമിൽ കിങ് ഡേവിഡ് ഹോട്ടൽ ബോംബ് സ്ഫോടനത്തിൽ തകർന്നപ്പോൾ പരിസരത്തുണ്ടായിരുന്ന ക്ലെയർ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. വിയറ്റ്‌നാം, അൽജീറിയ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ യുദ്ധകാര്യ ലേഖികയായിരുന്നു. പിന്നീടു ഹോങ്കോങ്ങിലേക്കു താമസം മാറ്റി. കഴിഞ്ഞ ഒക്ടോബറിലാണു ഹോളിങ്‌വർത്ത് 105 -ആം പിറന്നാൾ ആഘോഷിച്ചത്.

shortlink

Post Your Comments

Related Articles


Back to top button