literatureworldnewstopstories

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; ഫെബ്രുവരി രണ്ട് മുതല്‍ അഞ്ചുവരെ

ഇന്ത്യയിലെ ഇരുനൂറോളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2017 ഫെബ്രുവരി രണ്ട് മുതല്‍ അഞ്ചുവരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

റിയാസ് കോമു രൂപകല്പനചെയ്യുന്ന നാല് വേദികളിലായാണ് സാഹിത്യമാമാങ്കം നടക്കുക.

റൊമിലാ ഥാപര്‍, രാമചന്ദ്രഗുഹ, അരുന്ധതി റോയ്, ഗോപാല്‍ ഗുരു, എം.ടി.വാസുദേവന്‍ നായര്‍, ശശി തരൂര്‍, മനു പിള്ള, സുധീര്‍ കക്കര്‍, സദ്ഗുരു, ശരണ്‍കുമാര്‍ ലിംബാളെ ദക്ഷിണാഫ്രിക്കന്‍ കവിയായ ആരിസിതാസ്, സ്ലൊവേനിയന്‍ നാടകകൃത്തായ എവാള്‍ഡ് ഫല്‍സര്‍, പാകിസ്ഥാന്‍ നോവലിസ്റ്റ് ഖ്വൊയ്സ്ര ഷെഹ്രാസ്, നോര്‍വേയിലെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ റുനോ ഇസാക്‌സെന്‍. എം. മുകുന്ദന്‍, ആനന്ദ്, ലീന മണിമേഖല എന്നിവരുള്‍പ്പെടെ പ്രമുഖരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമകാലിക വിഷയത്തില്‍ എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍, സംവാദം, സെമിനാര്‍, ചലച്ചിത്രോത്സവം തുടങ്ങിയവയാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവെലിൽ പങ്കെടുക്കാൻ ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളിലും www.keralaliteraturefestival.com എന്ന വെബ് സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക്: 7034566663

shortlink

Post Your Comments

Related Articles


Back to top button