പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ കലാകാരന്റെ ആവിഷ്‌കാരമായ നെപ്ട്യൂണ്‍ സ്റ്റാച്യൂ (വരുണദേവന്റെ പ്രതിമ) ചിത്രത്തിന് ഫേസ്ബുക്കില്‍ വിലക്ക്. നഗ്നത സ്പഷ്ടമാക്കുന്നുവെന്ന് കാണിച്ചാണ് ഫേസ്ബുക് ചിത്രം ബ്ലോക്ക് ചെയ്തിരിക്കുന്നത്.
ലൈംഗികച്ചുവയുള്ള ചിത്രമെന്ന് പറഞ്ഞ് നവ്വോത്ഥാന പ്രതീകമായ നെപ്ട്യൂണ്‍ പ്രതിമയെ ബ്ലോക്ക് ചെയ്ത ഫെയ്‌സ്ബുക്കിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. തുടര്‍ന്നു സെന്‍സര്‍ഷിപ്പ് അബദ്ധമായിപ്പോയെന്ന് കാണിച്ച് ഫേസ്ബുക്ക് ഖേദംപ്രകടിപ്പിച്ചു.
ഇറ്റലിയിലെ പ്രാദേശിക ചിത്രകാരി എലീസ ബാര്‍ബരി എന്ന യുവതിയാണ് ഇറ്റാലിയന്‍ നഗരമായ ബോലോങ്ഗയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ ചിത്രം ഫേസ്ബുക്കില്‍ മുഖചിത്രമാക്കിയത്. ബൊലോങ്ഗയുടെ ചരിത്രവും ജിജ്ഞാസയും ഉള്‍ക്കൊള്ളുന്ന കാഴ്ചകള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു കയ്യില്‍ ശൂലമേന്തിയുള്ള നെപ്ട്യൂണ്‍ പ്രതിമയുടെ ചിത്രം ഇട്ടിരുന്നത് . എന്നാല്‍ ചിത്രം ഫേസ്ബുക്കിന്റെ സ്വകാര്യത നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് എലീസയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു.
ഫേസ്ബുക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ചിത്രം പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. നഗ്നത പൂര്‍ണ്ണമായും പ്രകടമാക്കുന്ന ചിത്രമാണിതെന്നും ഫേസ്ബുക്ക് ചൂണ്ടിക്കാട്ടി. കലാപരവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാലാണെങ്കിലും നഗ്ന ചിത്രങ്ങളും വീഡിയോയും അനുവദിക്കാന്‍ കഴിയില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ഫേസ്ബുക്കിന്റെ നിലപാടില്‍ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് ബാര്‍ബറ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. ‘നമ്മുടെ അഭിമാന ശില്‍പമായ നെപ്ട്യൂണ്‍, അതും ഒരു കലാസൃഷ്ടി എങ്ങനെ സെന്‍സര്‍ ചെയ്യുന്നുവെന്ന് അവര്‍ ചോദിച്ചു.
ഇതോടെ ഫേസ്ബുക്ക് വക്താവ് സെന്‍സര്‍ഷിപ്പില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
ഇറ്റലിയുടെ നവ്വോത്ഥാന പ്രതീകമായി വടക്കന്‍ ഇറ്റലിയിലെ ബൊലോഞ്ഞ നഗരത്തില്‍ 1560-ലാണ് പ്രതിമ സൃഷ്ടിക്കപ്പെടുന്നത്.
1950 കളിലെ സ്‌കൂള്‍ കുട്ടികളുടെ ആഘോഷങ്ങളുടെ ഭാഗമായി പ്രതിമയെ മൂടിയത് അന്ന് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.
Post Your Comments