literatureworldnews

വായനയുടെ ഹരം പകരാന്‍ ഒരു ഇന്ത്യൻ പെൺകുട്ടി

 

ഇന്ത്യൻ യുവത്വത്തിന്‍റെ പ്രിയ നോവലിസ്റ്റ് ചേതന്‍ ഭഗത് രചിച്ച ഏറ്റവും പുതിയ പുസ്തകം വണ്‍ ഇന്ത്യന്‍ ഗേൾ (ഒരു ഇന്ത്യൻ പെൺകുട്ടി)  പുറത്തിറങ്ങി. സ്വന്തം അനുഭവങ്ങള്‍ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചു വായനക്കാരനെ മാസ്മരിക ലോകത്തേക്ക് കൊണ്ട് പോകുന്ന രചനാ ശൈലിയാണ് ചേതന്‍ ഭഗത്തിന്റെ പ്രത്യേകത.

പതിവിൽ നിന്ന് വ്യത്യസ്തമായി സ്ത്രീപക്ഷ കഥയാണ് ചേതന്‍  പുതിയ നോവലില്‍ പറയുന്നത്. പ്രമുഖ ബോളിവുഡ് താരം കങ്കണ റെണൗത്താണ് പുസ്തകത്തിന്റെ ഓള്‍ ഇന്ത്യ പ്രകാശനം നിര്‍വ്വഹിച്ചത്. ഒക്ടോബറില്‍ പ്രകാശിപ്പിച്ച പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുകയാണ്.

ഒരു ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കിലെ ജോലിക്കാരിയായ രാധിക എന്ന പെണ്‍കുട്ടിയേ chetan-book.jpg.image.470.246കഥാനായികയാക്കി സ്ത്രീ കേന്ദ്രീകൃതമായ കഥ പറയുകയാണ് വണ്‍ ഇന്ത്യന്‍ ഗേള്‍.  അവളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളും അവളുടെ ചിന്തകളും നോവലില്‍ ഇതള്‍ വിരിയുന്നു. അതോടൊപ്പം ചേതന്‍ ഭഗതിന്‍റെ സ്ത്രീപക്ഷ നിലപാടുകളും വണ്‍ ഇന്ത്യന്‍ ഗേളില്‍ നിന്ന് വായിച്ചെടുക്കാം.

‘ഫെമിനിസം’ എന്ന ആശയത്തിനു  ഇന്നും ഇന്ത്യക്കാര്‍  അര്‍ഹമായ പരിഗണ കൊടുത്ത് സ്വീകരിച്ചിട്ടില്ല എന്നും  സ്ത്രീ സമത്വം ഉണ്ടെന്ന് പറയുമ്പോഴും സമത്വം എങ്ങനെയെന്നോ എന്തെന്നോ നിര്‍വചിക്കാനോ പ്രാവര്‍ത്തികമാക്കാനോ ഇന്ത്യന്‍ സമൂഹത്തിനാവുന്നില്ലെന്നും അതാണ് ഫെമിനിസ്റ്റ് പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയെ പ്രധാന കഥാപാത്രമാക്കി എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഭഗത്തിന്റെ  നോവലുകള്‍ ബുക്ക് ആയും സിനിമയായും വന്‍ വിജയമായിരുന്നു. അതിനാല്‍ പ്രകാശനത്തിന് മുമ്പുതന്നേ ചര്‍ച്ചയായ വണ്‍ ഇന്ത്യന്‍ ഗേളും മുന്‍ സൂപ്പര്‍ ഹിറ്റ് നോവലുകളെ പോലെ ബോളിവുഡില്‍ സിനിമയാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

shortlink

Post Your Comments

Related Articles


Back to top button