കൊടും വേനലിന്റെ വറുതികളെ ഒാർമ്മിപ്പിച്ചുകൊണ്ട് പരിസ്ഥിതി ബോധവത്കരണത്തിന് ജലഗീതവുമായി കവയത്രി സുഗതകുമാരി. കാവാലം ശ്രീകുമാറിന്റേതാണ് ആലാപനവും സംഗീതവും. ബിജെപിയുടെ ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി രചിച്ച ജലഗീതം കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.
പുതുതലമുറയ്ക്ക് ജലസംരക്ഷണത്തിന്റെ സന്ദേശം കൈമാറുകയാണ് ജല സ്വരാജ് പദ്ധതിയുടെ ലക്ഷ്യം. മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധം കോർത്തിണക്കിയ വരികളിലൂടെ ജലഗീതം കൊടും വേനലിന്റെ വറുതികളും ഇനിയുള്ള ജീവിതങ്ങളും ആവിഷ്കരിക്കുന്നു
അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ജലഗീതം പ്രകൃതിയെ സ്നേഹിക്കുന്ന മലയാളികൾ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. കൊല്ലം ശാസ്താംകോട്ട കായലിന് സമീപം നടക്കുന്ന ചടങ്ങിൽ ജലഗീതം പ്രകാശനം ചെയ്യും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Post Your Comments