Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

“നാട് ഭരിക്കുന്നത് ആരാണെന്നു നോക്കി പ്രതികരിക്കേണ്ട ആവശ്യം എഴുത്തുകാർക്ക് ഇല്ല”, സുഗതകുമാരി

എം ടി വാക്കുകളുടെ കുലപതിയാണ്. അദ്ദേഹത്തിന് മാത്രമല്ല, ഈ നാട്ടിലെ ഏതൊരു പൗരനും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് സുഗതകുമാരി. നമുക്ക് സ്വന്തം അഭിപ്രായം പറയാന്‍ പാടില്ലെങ്കില്‍ പിന്നെ ഈ നാട്ടില്‍ അതിന് വേറെ ആർക്കാണ് അധികാരമുള്ളതെന്ന് സുഗതകുമാരി ചോദിക്കുന്നു. നോട്ട് അസാധുവാക്കലിനോട് വിയോജിച്ചതിന്റെ പേരില്‍ എം ടി വാസുദേവന്‍ നായർക്കു നേരെയുണ്ടായ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സുഗതകുമാരി.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തികപരിപാടി കാരണം സാധാരണക്കാരന്‍ ബുദ്ധിമുട്ടുന്നുവെന്ന് പറയുന്നത് എങ്ങനെയാണ് എതിര്‍ക്കപ്പെടേണ്ടതാകുന്നതെന്ന് മനസ്സിലാകുന്നില്ല. ഭരിക്കുന്നത് ആരാണെന്ന് ഞങ്ങള്‍ എഴുത്തുകാര്‍ക്ക് നോക്കേണ്ട ആവശ്യമില്ല. യോജിക്കാനും വിയോജിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ട്. നിന്ദയാകരുത് അതിനുള്ള മറുപടിയെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു .

എത്രയോ ദശവര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെയും കഠിനമായ ത്യാഗങ്ങള്‍ക്കു ശേഷവുമാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത് . സ്വാതന്ത്ര്യമെന്ന വാക്കിന്റെ അടിസ്ഥാനതത്വം അഭിപ്രായ സ്വാതന്ത്ര്യമെന്നു കൂടിയാണെന്ന് സുഗതകുമാരി ചൂണ്ടിക്കാട്ടി.

shortlink

Post Your Comments

Related Articles


Back to top button