മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എംടി വാസുദേവന്‍ നായരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. നോട്ട് നിരോധത്തിനെതിരെ എംടി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിറകെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. http://mtvasudevannair.com/ എന്ന ഔദ്യോഗിക വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. കശ്മീരി ചീറ്റ എന്ന ഗ്രൂപ്പ് ആണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്തതും ഇവര്‍ തന്നെ ആയിരുന്നു. ഞങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും ടീം പാക്ക് സൈബര്‍ അറ്റാക്കേഴ്സാണ് തങ്ങളെന്നുമാണ് സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശം.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരിഷ്കാരങ്ങളെ അതിരൂക്ഷമായി എംടി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ സംവാദങ്ങള്‍ ശക്തമായി നടക്കുന്നതിനു പിന്നാലെയാണ് എംടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതും.
Post Your Comments