മാധ്യമപ്രവർത്തകയായ സ്വാതി ചതുർവേദി രചിച്ച ഐ ആം എ ട്രോൾ എന്ന പുസ്തകമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇ കൊമേഴ്‌സ് വെബ് സൈറ്റായ സ്‌നാപ്ഡീലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് അമീര്‍ ഖാനെ തെറിപ്പിച്ചതിന് പിന്നില്‍ ബി.ജെ.പിയാണെന്ന വിവാദ വെളിപ്പെടുത്തൽ തന്‍റെ പുസ്തകത്തില്‍ സ്വാതി നടത്തുന്നതാണ് ചര്‍ച്ചയ്ക്കു കാരണം.
ബി.ജെ.പി.യുടെ സോഷ്യൽ മീഡിയ വളണ്ടിയറായിരുന്ന സധാവി ഖോസ്ലെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വാതി പുസ്തകത്തിൽ സൂചിപ്പികുന്നുണ്ട്. ബിജെപിയുടെ ഐടി സെല്‍ മേധാവിയായ അരവിന്ദ് ഗുപ്ത പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ സെല്ലിനോട് അമീര്‍ ഖാനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് പറഞ്ഞതായാണ് സധാവിയുടെ വെളിപ്പെടുത്തൽ. സ്വാതിക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളിലാണ് സധാവി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
2015 നവംബറിലെ ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെ നടന്ന ചര്‍ച്ചയില്‍ അമീര്‍ ഖാന്‍ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. കേന്ദ്രസർക്കാരിനെ വിമര്‍ശിച്ചതു മുതലാണ് ബി.ജെ.പി അമീറിനെതിരെ നീക്കം ആരംഭിച്ചതെന്നും പുസ്‌കതത്തില്‍ പറയുന്നു.
2015 വരെ ബിജെപിയുടെ സോഷ്യല്‍ മീഡിയ സെല്‍ വളണ്ടിയറായിരുന്ന സാധവി ഖോസ്ല സ്വാതി ചതുര്‍വേദിക്ക് അമീര്‍ ഖാന്‍ പാകിസ്താനിലേക്ക് പോകണമെന്നു പരാമര്‍ശിക്കുന്ന ഒരു ട്രോള്‍ അയച്ചു. ഇതില്‍ അവരുടെ ചീഫ് ബിജെപി ഐടി സെല്‍ മേധാവി അരവിന്ദ് ഗുപ്ത തങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതാണെന്നും പറഞ്ഞിരുന്നു.
അമീര്‍ ഖാന്റെ പ്രസ്താവന വന്ന് രണ്ടു ദിവസങ്ങള്‍ക്കുശേഷം ഗുപ്ത അയച്ച സന്ദേശത്തില്‍ അമീര്‍ ഖാനെ പരസ്യത്തില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്നാപ് ഡീല്‍ ഇന്ത്യയ്ക്ക് നിവേദനം അയക്കുകയും 2016ൽ ജനുവരിയില്‍ സ്നാപ് ഡീല്‍ അമീറുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിക്കുകയും ചെയ്തതായി പുസ്തകത്തില്‍ പറയുന്നു.
Post Your Comments