by സുര അടൂര്‍
വണ്ണാത്തിക്കിളിയുടെ ചുണ്ടില്‍
പറ്റിയ ഇത്തിള്‍ പഴം
മാവിന്‍ കൊമ്പില്‍ തേച്ചു കിളി പോയി
പരാശ്രയനായ ഇത്തിളല്ലേ, വളര്‍ന്നു.
ജ്വലിക്കുന്ന ആത്മ പ്രകാശത്തിലേക്ക്
അന്നം തേടിയിറങ്ങിയ ഇത്തിള്‍
സ്നേഹഭാവ പ്രതികാരന്തമായി
നാമറിയാതെ നമ്മളിലാഴ്ന്ന ഇത്തിള്‍
ഇത്തിളായി നമ്മളില്‍ പടരുന്നവര്‍
ശാപമേറി കഴുതയായി കേഴുന്നു
നികുതിപണം വാരിയ അധികാര ഇത്തിള്‍
ഉണ്ടുറങ്ങാനാവാതെ അഴികളില്‍
നീ ഉണക്കിയ മരങ്ങളില്‍ ചേര്‍ന്ന്
വിലപിച്ചു നീയും മരിക്കുന്നു.
നിന്നില്‍ മരിച്ച മരങ്ങള്‍ക്ക് കാലമില്ലാതെ
നിന്റെ കപടമൃതികള്‍ക്ക് അന്ത്യമില്ലേ
പരാശ്രയനായ ഇത്തിളല്ലോ വളര്‍ന്നു.
Post Your Comments