literatureworldnewstopstories

അമിതമായി ഉപയോഗിച്ച് തേഞ്ഞില്ലാതായതും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് വൈകാരികത നഷ്ടപ്പെട്ടതുമായ വാക്കുകളാണ് ഫാഷിസവും വര്‍ഗീയതയും- എം.മുകുന്ദന്‍

വര്‍ഗീയതയും ഫാസിസവും മുഖത്തോടുമുഖം നോക്കുന്ന ഒരു തീപിടിച്ച കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് എം.മുകുന്ദന്‍. ഡി സി ബുക്‌സും കോഴിക്കോട് സാംസ്‌കാരികവേദിയും സംയുക്തമായി സംഘടിപ്പിച്ച കഥാ-കവിതാ പുസ്തകങ്ങളുടെ പ്രകാശനവേളയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ഫാസിസത്തിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും പ്രതിരോധിക്കാന്‍ പുതിയ വാക്കുകള്‍ കണ്ടെത്തണം. അമിതമായി ഉപയോഗിച്ച് തേഞ്ഞില്ലാതായതും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് വൈകാരികത നഷ്ടപ്പെട്ടതുമായ വാക്കുകളാണ് ഫാഷിസവും വര്‍ഗീയതയുമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിന്റെ പൊള്ളലുകളെ നീറ്റലറിഞ്ഞ് ആവിഷ്‌കരിച്ചത് കഥകളിലാണ്. അറുപതുകളിലും എഴുപതുകളിലും അനുഭവിച്ചിരുന്ന കഥയുടെ കാലം തിരിച്ചുവന്നിരിക്കുയാണെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എ.കെ. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. എം.മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, സക്കറിയയുടെ തേന്‍, സുസ്‌മേഷന്റെ നിത്യസമീല്‍, ടി ഡി രാമകൃഷ്ണന്റെ സിറാജുന്നീസ എന്നീ കഥാസമാഹാരങ്ങളും ഖദീജാ മുംതാസിന്റെ നീട്ടിയെഴുത്തുകള്‍, ജയചന്ദ്രന്റെ മെയിന്‍ കാംഫ് എന്നീ നോവലുകളും പ്രകാശിപ്പിച്ചു. എം.ഡി.രാധിക നോവലുകളും ഡോ.എം.സി. അബ്ദുല്‍ നാസര്‍ കഥകളും പരിചയപ്പെടുത്തി. സമ്മേളനത്തില്‍ പി.കെ. പാറക്കടവ്, കെ.പി.രാമനുണ്ണി, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, വി.ആര്‍.സുധീഷ്, ടി. ഡി രാമകൃഷ്ണന്‍, സുസ്‌മേഷ് ചന്ദ്രോത്ത്, ഖദീജ മുംതാസ്, ജയചന്ദ്രന്‍, രവി ഡി സി, കെ. വി. ശശി എന്നിവര്‍ പങ്കെടുത്തു.

shortlink

Post Your Comments

Related Articles


Back to top button