സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. പ്രേംനസീറിന്റെ യഥാര്‍ത്ഥ പേരെടുത്ത് പറഞ്ഞാണ് കമലിനെ കമാലുദ്ദീനാക്കാനുളള നീക്കങ്ങളെ അദ്ദേഹം പരിഹസിക്കുന്നത്. ചിറയിന്‍കീഴ് അബ്ദുള്‍ഖാദറേ എന്നു വിളിക്കപ്പെടും മുന്‍പ് പ്രേംനസീര്‍ പോയത് നന്നായി. ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ? എന്നാണ് റഫീഖ് അഹമ്മദിന്റെ ചോദ്യം.
സിനിമ പ്രദര്‍ശനങ്ങള്‍ക്ക് മുന്‍പായി ദേശീയഗാനം ആലപിക്കണമെന്ന സുപ്രീംകോടതി വിധി തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നടപ്പിലാക്കണമോയെന്ന് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ കമലിന് പങ്കുണ്ടെന്നും അദ്ദേഹം ദേശീയഗാനം ആലപിക്കുന്നതിന് എതിരാണെന്നും യുവമോര്‍ച്ച ആരോപിച്ച് രംഗത്തെത്തിയിരുന്നു.
Post Your Comments