കൊച്ചിയുടെ തെരുവിന്റെ സൌന്ദര്യം ക്യാന്‍വാസില്‍ പകര്‍ത്തി ഒരു ചിത്രകാരി ബിനാലയില്‍ . പൌരാണികത തുളുമ്പുന്ന കൊച്ചിയിലെ തെരുവോരങ്ങളുടെ കഥയുമായി സാറാ ഹുസൈന്‍ ബിനാലയിലെ ‘സി’ ഗാലറിയില്‍ കാണികളെ വരവേല്‍ക്കും.
കൊച്ചിയുടെ ഗല്ലികളും ഇത്തിരിപ്പോന്ന ഇടറോഡുകളും വഴിയിൽ അലയുന്ന മാടുകളും തലങ്ങും വിലങ്ങും കടന്നുപോകുന്ന വൈദ്യുതി കമ്പികളും ഓടുമേഞ്ഞ പഴഞ്ചൻ കെട്ടിടങ്ങളുമെല്ലാം നിറഞ്ഞ ചിത്രങ്ങളില്‍ കൊച്ചിയുടെ തെരുവുച്ചന്തം മുഴുവനും ആവാഹിക്കപ്പെട്ടിട്ടുണ്ട്.
നാൽപ്പതോളം തെരുവുചിത്രങ്ങളാണ് ‘സ്‌ട്രീറ്റ്’ എന്ന പേരിലൊരുക്കിയ പ്രദർശനത്തിലുള്ളത്. അക്രിലിക്കിലും എണ്ണച്ചായത്തിലുമാണ് ചിത്രങ്ങൾ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
അരൂക്കുറ്റി സ്വദേശിനിയായ സാറാ ഹുസൈൻ 15 വർഷത്തോളമായി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്. ധാരാളം ചിത്രങ്ങൾ മട്ടാഞ്ചേരിയിൽ നിന്ന് വിദേശത്തേക്ക് കയറ്റിയയച്ചിട്ടുള്ള സാറയുടെ ചിത്രങ്ങളില്‍ ചിലത് സച്ചിന്‍ തെണ്ടുല്‍ക്കറും വാങ്ങിയിട്ടുണ്ട്.
മട്ടാഞ്ചേരിയിലെ പ്രദർശനം 30ന് സമാപിക്കും.
Post Your Comments