മഹാകാവ്യലോകത്തില്‍നിന്ന് കാഴ്ചക്കാരുടെ മുന്നിലേക്ക് ചിലപ്പതികാരത്തിലെ കണ്ണകിയും കോവലനും ഇറങ്ങിവന്നു. ചുവടുകള്‍ക്കൊപ്പം തമിഴും മലയാളവും കലര്‍ന്ന ഈരടികള്‍ ഉച്ചസ്ഥായിയിലായി.
കിര്‍ത്താഡ്സിന്‍െറ ആദികലാകേന്ദ്രത്തിന്‍െറ കീഴില്‍ നടന്ന മന്നാന്‍ സമുദായക്കാരുടെ പാരമ്പര്യ നൃത്തരൂപമായ ‘ആട്ട്പാട്ട്’ എന്ന മന്നാന്‍കൂത്തിന്‍െറ അവതരണത്തിലായിരുന്നു കണ്ണകിയും കോവിലനും അരങ്ങിലെത്തിയത്.
ഇടുക്കി, അടിമാലി, ചിന്നപ്പാറക്കുടി, കഞ്ഞിക്കുഴി മഴുവടി എന്നീ കോളനികളിലെ മന്നാന്‍ സമുദായത്തില്‍പ്പെട്ട 25 കലാകാരന്മാര്‍ ആടിയും പാടിയും അരങ്ങില്‍ നിറഞ്ഞു.
മന്നാന്‍ സമുദായത്തിന്‍െറ വിളവെടുപ്പുത്സവമായ കഞ്ചിവെപ്പ്, പൊങ്കല്‍, പൂജ, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നീ വേളകളിലാണ് ആട്ട്പാട്ട് അരങ്ങേറുന്നത്. ചിലപ്പതികാരത്തിലെ കണ്ണകിയുടെയും കോവലന്‍െറയും പ്രണയം ഇതിവൃത്തമാക്കിയ ഭാഗങ്ങളാണ് മന്നാന്‍ കൂത്തിലുള്ളത്. ചിന്നപ്പാറക്കുടിയിലെ 80കാരനായ രാമന്‍ കുമാരനും 68കാരനായ വെള്ളയ്യന്‍ മുത്തുവും ചേര്‍ന്നാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.
Post Your Comments