![](https://www.eastcoastdaily.com/literature/wp-content/uploads/2016/12/maxresdefault-1-1.jpg)
ഇത്തവണ ചലച്ചിത്രമേളയില്‍ സിനിമകള്‍ക്കൊപ്പം ഉയര്‍ന്ന ചില വിവാദങ്ങള്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തിയെന്ന് കഥാകൃത്ത് സുസ്‌മേഷ് ചന്ദ്രോത്ത്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ദേശീയഗാനവും ചലച്ചിത്രമേളയെയും കുറിച്ച് പറഞ്ഞത്.
‘തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നും ദേശീയ പതാക കാണിക്കണമെന്നും സുപ്രീം കോടതി വിധി വന്നതിനുശേഷമാണല്ലോ ഇവിടെ ഫെസ്റ്റിവല്‍ വരുന്നത്. അതനുസരിച്ച് ദേശീയഗാനം ആലപിക്കുന്ന സമയത്ത് മറ്റുള്ളവര്‍ക്ക് ശല്ല്യമാകാത്ത രീതിയില്‍ നിങ്ങള്‍ക്ക് വിയോജിക്കാം. അതിന് പ്രയാസമൊന്നുമില്ല. തിയ്യറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അതിന് നിങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള സാഹചര്യമില്ല. ചലച്ചിത്ര അക്കാദമിയുടെ ഒരു പരിപാടിയില്‍ അക്കാദമിയുടെ അനുമതിയില്ലാതെ പോലീസ് വരുന്നത് ശരിയല്ല’ യെന്നും സുസ്‌മേഷ് പറഞ്ഞു.
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി കൊല്‍ക്കത്തയില്‍ താമസിക്കുന്നത് കൊണ്ട് കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലാണ് കാണുന്നതെന്നും ഒരു ഇടവേളയ്ക്കുശേഷം ഐ.എഫ്.എഫ്.കെയില്‍ എത്തിയ സുസ്മേഷ് പറഞ്ഞു. മികച്ച പ്രേക്ഷക പങ്കാളിത്തവും സിനിമകളും കൊണ്ട് മുന്നില്‍ നില്‍ക്കുന്നുണ്ട് ഐഎഫ് എഫ് കെ. ഇക്കുറി ഇഷ്ടമായത് നെരൂദയാണെന്നും സുസ്മേഷ് പറയുന്നു.
Post Your Comments