literatureworldnews

തങ്ങളുടെ സമൂഹത്തിന്‍റെ സുരക്ഷക്കായി സ്ത്രീസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം – കാഞ്ചനമാല

തങ്ങളുടെ സമൂഹത്തിന്‍റെ സുരക്ഷക്കായി സ്ത്രീസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മുക്കം മൊയ്തീന്‍ സേവാമന്ദിര്‍ ഡയറക്ടര്‍ കാഞ്ചനമാല പറഞ്ഞു. സ്ത്രീകള്‍ എവിടെയും സുരക്ഷിതര്‍ അല്ല. അതുകൊണ്ടുതന്നെ നന്മയും തിന്മയും തിരിച്ചറിഞ്ഞ് സ്ത്രീസമൂഹം മുന്നേറണമെന്നും അവര്‍ പറഞ്ഞു. ആധുനിക കാലത്തു പെണ്‍കുട്ടികള്‍ ചതിക്കുഴിയില്‍ വീഴാന്‍ സാഹചര്യങ്ങളേറെയാണ്. അത് മനസിലാക്കണമെന്നും അവാര്‍ കൂട്ടിച്ചേര്‍ത്തു. നിഷ കരണിയുടെ മൂന്നാമത് പുസ്തകമായ അകക്കാഴ്ചയുടെ പ്രകാശനം പഴശ്ശി ഗ്രന്ഥാലയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.

മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ പ്രതിഭ ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരന്‍ ഷാജി പുല്‍പള്ളി, ടി. ഉഷാകുമാരി , ടി.കെ. ഹാരിസ് നിഷ കരണി എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി പ്രസ്ക്ളബ്, മര്‍ചന്‍റ്സ് അസോസിയേഷന്‍, പഴശ്ശി ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പുസ്തക പ്രകാശനം.

 

shortlink

Post Your Comments

Related Articles


Back to top button