bookreviewliteratureworld

നോവല്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറി

അൽ- അറേബ്യൻ നോവൽ ഫാക്ടറി

രശ്മി അനില്‍

വായന ഒരു സുഖം ഉള്ള അനുഭൂതി എന്ന് എല്ലാരും പറയാറുണ്ട്. എന്റെ വായനയില്‍ ശക്തമായാ ഒരു ചലനം സൃഷ്ടിച്ച പുസ്തകമാണ് ബന്യാമിന്റെ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി.  മധ്യ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലെ  തീവ്രവാദം ഉറങ്ങുന്ന ഒരു ചരിത്ര നോവല്‍. അറേബ്യന്‍ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവങ്ങള്‍ പകര്‍ത്തി എഴുതിയ കാവ്യം.

സന്തോഷങ്ങളുടെ നഗരിയില്‍ തന്റെ പ്രണയിനിയെ കണ്ടെത്താനും വിദേശ നോവലിസ്റ്റിനു നോവല്‍images-3 എഴുതാന്‍ വേണ്ട വിവരങ്ങള്‍ ശേഖരിക്കാനും തയ്യാറാകുന്ന പ്രതാപ്‌ ആണ് നോവലിലെ കേന്ദ്ര കഥാപാത്രം. അയാള്‍ക്ക് കൂട്ടായി നിഗൂഡത നിറഞ്ഞ കണ്ണുകളും സ്വഭാവവുമായി റിയാസും, എട്വിനും വിനോദും അവരുടെ പെണ്‍ സുഹൃത്തുക്കളും വിവരങ്ങള്‍ ശേഖരിക്കാന്‍ ചേരുന്നു.

ഒരു എഴുത്തുകാരനെ അന്വേഷിച്ചുപോകുന്ന യാത്രയായും ഈ  നോവലിനെ കാണാം. കാരണം അൽ- അറേബ്യൻ നോവൽ ഫാക്ടറി
യില്‍ പരാമര്‍ശിക്കപ്പെടുന്ന ആ എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ എന്ന നോവലിന്‍റെ കര്‍ത്താവായ സമീര്‍ പര്വീന്‍ എന്ന പെണ്‍കുട്ടിക്ക് വേണ്ടിയുള്ള ആന്വേഷണവും നോവലില്‍ നടക്കുന്നു. ഒരു തലത്തില്‍ ആ നോവലിന്‍റെ സ്വതന്ത്ര പരിഭാഷയായി പോലും അൽ- അറേബ്യൻ നോവൽ ഫാക്ടറി മാറുന്നുണ്ട്.

ഗള്‍ഫ് നാടിന്‍റെ പച്ചപ്പിനും അപ്പുറം അവിടത്തെ ആഭ്യന്തര കലഹങ്ങളുടെ നേര്‍ ചിത്രം തരുന്ന ഈ നോവല്‍ മതം ഭയപ്പെടുത്തുന്ന വിപ്ലവ മനസുകളെ തുരാന്നു കാണിക്കുന്നു. സ്വച്ഛാധിപത്യത്തിന്റെ അവാസാനം എത്തുന്ന ഒരു സമരവും അതിനെ തീവ്രമായി ആഗ്രഹിക്കുന്ന ജനതയുമുണ്ട്. എന്നാല്‍ ജനാധിപത്യം വന്നാലും പൂര്‍ണ്ണമായും സ്വച്ഛാധിപത്യത്തെ തള്ളിbകളയാന്‍ പറ്റാത്ത ആളുകളും ഉണ്ട്. അത് എന്തുകൊണ്ടാണെന്ന ചര്‍ച്ച ഈ നോവല്‍ നടത്തുന്നുണ്ട്.

മലയാളത്തില്‍ ഇത് വരെയും അറേബ്യന്‍ നാട്ടിലെ രാഷ്ട്രീയം എഴുതപെട്ടിട്ടില്ല. അവിടെ മലയാളികള്‍ പോലും ഒളിച് രാഷ്ട്രീയം പറയുമ്പോള്‍ പിന്നെ എങ്ങനെ എഴുതാന്‍? അതിനൊരു മാറ്റമാണ് ബന്യാമിന്റെ ഈ നോവല്‍. ചരിത്രമുറങ്ങുന്ന മണ്ണിന്‍റെ കഥ ഓരോ ഗള്‍ഫ് കഥാപാത്രങ്ങളിലൂടെയും അവതരിപ്പിക്കുമ്പോള്‍ അവ ചുട്ടു പൊള്ളുന്ന ആനുഭവമായി മാറുന്നു.

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയുടെ കൂടെ തന്നെ ബന്യാമിന്‍ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലും പ്രസിദ്ധീകരിചിരിക്കുന്നു. അത് കൊണ്ട് ഈ നോവല്‍ വായിക്കുന്ന ആവേശത്തോടെ അതിന്റെ പൂര്‍ണ്ണതയ്ക്കായി മുല്ലപ്പൂ നിറമുള്ള പകലുകളും വായനക്കാരന്‍ വായിക്കുന്നു. രണ്ടു നോവലുകള്‍ ആണെങ്കിലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. തലയും വാലും ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ പരസ്പരം ബന്ധപ്പെട്ടു കിടന്ന് കൊണ്ട് വായനക്കാരനെ ചിണ്ട്തിപ്പിക്കുകയും രണ്ടും വായിക്കാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്യുകയാണ് എഴുത്തുകാരന്‍. വയനെ അനുഭവവേദ്യമാക്കുന്ന വായനക്കാരന്‍ അതും ചെയ്യുന്നു.

.

 

 

shortlink

Post Your Comments

Related Articles


Back to top button