literatureworldnews

സുൽത്താൻ ഖാബൂസ്​ പോർട്രൈറ്റ് ചിത്രരചന മത്സരത്തിൽ ഫാത്തിമ തമന്നയ്ക്ക് ഒന്നാം സ്​ഥാനം

വൈ മാഗസിൻ സംഘടിപ്പിച്ച സുൽത്താൻ ഖാബൂസ് പോർട്രൈറ്റ് ചിത്രരചന മത്സരത്തിൽ ഫാത്തിമ തമന്ന ഒന്നാം സ്ഥാനം നേടി. അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിൽ 500 ഒമാൻ റിയാൽ സമ്മാനമാണ് തമന്നയ്ക്ക് ലഭിച്ചത്.

മസ്കത്ത് ഇന്ത്യൻ സ്കൂൾ മൂന്നാം തരം വിദ്യാർഥിനിയായ ഫാത്തിമ തമന്ന കോഴിക്കോട് തൊണ്ടയാട് സ്വദേശിയുമായ ജസ്ഫാെൻറയും നിതയുടെയും മകളാണ്. അവിടെ അഡ്വർടൈസിങ് കമ്പനിയിലെ ജീവനക്കാരനാണ് പിതാവ് ജസ്ഫാെൻ.

കഴിഞ്ഞ വർഷം വൈ മാഗസിൻ നടത്തിയ പെയിൻറിങ് മത്സരത്തിൽ രണ്ടാം സ്ഥാനം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പെൻസിൽ ഡ്രോയിങ്, പെയിൻറിങ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച പെൻസിൽ ഡ്രോയിങ് മത്സരത്തിൽ രണ്ടാം സ്ഥാനം എന്നിവയും മുന്‍കാലങ്ങളില്‍ ഫാത്തിമ തമന്ന നേടിയിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button