എഴുത്തുകാരനും ദളിത് ചിന്തകനും വിമർശകനും, ദളിത് സൈദ്ധാന്തികനും ആയിരുന്ന ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് അന്തരിച്ചു. വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു.
റോഡിലൂടെ നടക്കുമ്പോൾ ബൈക്കിടിച്ചു പരിക്കേറ്റു ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം .ഡിസംബര്‍ ഒന്നിന് വെള്ളിപറമ്പില്‍ കാല്‍നടയാത്രക്കിടെ എതിരെ വന്ന ബൈക്കിടിച്ചാണ് പ്രദീപന് ഗുരുതര പരിക്കേറ്റത്. ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി കൊയിലാണ്ടി സെന്റര്‍ മലയാള വിഭാഗം മേധാവിയാണ്. വെള്ളിപറമ്പ് കിഴിനിപ്പുറത്ത് ശ്രാവസ്തിയിലാണ് താമസം.
1969ല്‍ പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പാമ്പിരിക്കുന്നിലാണ് ജനനം. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, സംഗീത നിരൂപകന്‍ എന്നീ നീലകളില്‍ പ്രശസ്തനാണ്. ‘ദളിത് പഠനം: സ്വത്വം സംസ്കാരം സാഹിത്യം, ദളിത് സൌന്ദര്യശാസ്ത്രം, ഏകജീവിതാനശ്വര ഗാനം: ചലച്ചിത്ര ഗാനസംസ്കാര പഠനം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
തുന്നല്‍ക്കാരന്‍, വയലും വീടും, ബ്രോക്കര്‍ , ഉടല്‍ എന്നീ നാടകങ്ങള്‍ രചിച്ചു. ഗ്രാമീണമായ ശൈലിയിലുള്ള തുന്നല്‍ക്കാരനും മൂറ്റം നിരവധി വേദികളില്‍ ജനശ്രദ്ധയാകര്‍ഷിച്ച് അരങ്ങേറി. അറിയപ്പെടുന്ന പ്രഭാഷകനുമാണ്. സുകുമാര്‍ അഴീക്കോട് എന്‍ഡോവ് മെന്റ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍ വി സ്മാരക വൈജ്ഞാനിക അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. എരി എന്ന നോവല്‍ രചനയിലായിരുന്നു അദ്ദേഹം .
Post Your Comments