തിരുവനന്തപുരം : ഈ വര്‍ഷത്തെ പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു. കവി പുനലൂര്‍ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാവേദി ഏര്‍പ്പെടുത്തിയ പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരത്തിനു മന്ത്രി ജി. സുധാകരന്‍ അര്‍ഹനായി.
2012 മുതല്‍ പുറത്തിറങ്ങിയ കവിതാ സമാഹാരങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും ഡോ.സി. ഉണ്ണികൃഷ്ണന്‍, ബാബു കുഴിമറ്റം, ബാബു പാക്കനാര്‍, കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു, വൈസ് പ്രസിഡന്റ് ഡോ. ഷെര്‍ളി ശങ്കര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് നിര്‍ണിയിച്ചത്.
ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും
Post Your Comments