reshmi radhakrishnan
ടോട്ടോച്ചാന്‍ എന്ന ജനാലയ്ക്കരികിലെ കൊച്ചു പെണ്കുട്ടി…!!
സ്കൂള്‍കാലങ്ങളിലെ വായനാനുഭവങ്ങളുടെ ഏറ്റവും അങ്ങേയറ്റത്തെ ഓര്മ്മ ടോട്ടോച്ചാന്‍ എന്ന കുസൃതി പെണ്കുട്ടിയില്‍ നിന്നും തുടങ്ങുന്നു. ഒരുപക്ഷെ വായിച്ചുതുടങ്ങിയ ആദ്യത്തെ പുസ്തകം!ബാലരമയും പൂമ്പാറ്റയും തന്ന വര്ണ്ണചിത്രങ്ങളുടെ ലോകത്ത് നിന്നും പുസ്തകങ്ങളെ അങ്ങോട്ട് തേടിച്ചെന്നുതുടങ്ങിയിരുന്ന ആ കാലത്ത്, നിറയെ ചിത്രങ്ങളുള്ള ഈ കൊച്ചുപുസ്തകവുംജനാലയ്ക്കരികിലെ ഈ കൊച്ചുപെണ്കുുട്ടിയും എന്നെ തേടി ഇങ്ങോട്ട് വരികയായിരുന്നു. അവളുടെ മാന്ത്രികലോകത്തേയ്ക്ക് എന്നെയും കൂട്ടുകയായിരുന്നു…!
സങ്കല്പങ്ങളും സ്വപ്നങ്ങളും നിറങ്ങളും എല്ലാം ഒന്നോടൊന്നു ചേര്ന്നുകിടന്ന ഒരു
പാവം മനസ്സിന്, ഈ കൊച്ചുകൂട്ടുകാരിയെ തന്നത് ഒരു ഗ്രാമീണ വായനശാലയാണ്.ഇപ്പോഴും തിരക്കുകളുടെയുംമാറിവരുന്ന ജീവിതസാഹചര്യങ്ങളുടെയും ഒക്കെ പേരില്‍ പുസ്തകങ്ങളും വായനയും സങ്കടത്തോടെ മാറ്റിവയ്ക്കേണ്ടി വരുമ്പോഴും, അത് പൂര്ണ്ണമായും മരിയ്ക്കാത്തത്, അന്ന് വരദാനംപോലെ ദൈവംതന്ന ഈ ബാല്യകാലനുഭാവങ്ങളുടെ നിഷ്കളങ്കമായ ഓര്മ്മയകള്‍ ഉള്ളതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അപ്പോള്‍,അങ്ങനെയാണ് ഞാനും എന്റെ ടോട്ടോയും കൂട്ടുകാരാകുന്നത്…! ടോട്ടോ ഭയങ്കര കുസൃതിയാണ്. ആ കുസൃതികൊണ്ടുതന്നെ അവളെ സ്കൂളില്‍നിന്ന് പുറത്താക്കുന്നു. ടോട്ടോയ്ക്ക് കൂടുതല്‍സ്വാതന്ത്ര്യവും സന്തോഷവും കിട്ടുന്ന മറ്റൊരു സ്കൂളിലേയ്ക്ക് അമ്മ അവളെ ചേര്ക്കുന്നതോടെ കുഞ്ഞുടോട്ടോയുടെ കുഞ്ഞുകഥ തുടങ്ങുന്നു…!! സ്കൂളിന്റെ പേരാണ് ‘’Tomoe Gakuen’. ഹെഡ മാസ്റ്റരുടെ പേര്എന്താണെന്നോ? ’മിസ്റ്റര്‍ കൊബായാഷി. സ്കൂള്‍ ഒരു ട്രെയിന്‍ പോലെയാണ്. ഓരോ ബോഗിയും ഓരോ ക്ലാസ്സ്..!! അങ്ങനെ ടോട്ടോയുടെ സ്കൂള്‍ദിനങ്ങള്‍ തുടങ്ങുന്നു… ഹെഡ് മാസ്റ്റര്‍ ഓരോ കുഞ്ഞുങ്ങളെയുംമനസ്സിലാക്കുകയും അവരുടെ മാനസികവും ശാരീരികവുമായ വളര്ച്ചയ്ക്ക് ഉതകുന്ന വിധത്തില്‍ കളികളിലൂടെയും വിനോദങ്ങളിലൂടെയും അവരെ മുന്നോട്ട് കൊണ്ട് വരുകയും ചെയ്യുന്നു…ടെന്ഷന്‍ഇല്ലാത്ത,ഹോം വര്ക്ക് ഇല്ലാത്ത സ്കൂള്‍…!!!
ആ ഇടയ്ക്കാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയറിയാതെ കുഞ്ഞുങ്ങള്‍ അവരുടെ സ്കൂളില്‍ കളിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. ഒടുവില്‍ അവരുടെ സ്കൂള്‍ബോംബുവീണ് തകരുന്നതുവരെ…. യുദ്ധത്തിനുശേഷം താന്‍ വീണ്ടും സ്കൂള്‍ പണിയുമെന്ന് ഹെഡ് മാസ്റ്റര്‍ പറയുന്നുണ്ടെങ്കിലും അത് ഒരിക്കലും നടക്കുന്നില്ല. അങ്ങനെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായമനസ്സിലെ ഒരിക്കലും നശിക്കാത്ത ഒരു നല്ല ഓര്മ്മ മാത്രമായി ‘Tomoe Gakuen’ എന്ന സ്കൂള്‍ അവശേഷിക്കുന്നു.
ജാപ്പനീസ് എഴുത്തുകാരനും മാദ്ധ്യമപ്രവര്ത്തകനും യുനിസെഫ് പ്രതിനിധിയുമായ തെത്സുകോ കുറൊയാനാഗി,തന്റെതന്നെ സ്കൂള്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ പുസ്തകമാണ് ടോട്ടോച്ചാന്‍.ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് അന്ന് ഞങ്ങളൊക്കെ വായിച്ചിരുന്നത്. ടോട്ടോച്ചാന്‍ എന്ന കൊച്ചു പെണ്കു്ട്ടിയുടെ കണ്ണിലൂടെയാണ് കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടന്നുതന്നെടോട്ടോചാനും ട്രെയിന്‍സ്കൂളും കൂട്ടുകാരുമെല്ലാം കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കടന്നുചെന്നു, അവരുടെ സ്വന്തമായി.
“ It was the perfection of a Child’s fantacy about an ideal school..! Or ‘Wat really a child want”….!
എന്റെ ബാല്യകാലസ്വപ്നങ്ങളിലെല്ലാം ടോട്ടോയും അവളുടെ സ്കൂളും ഉണ്ടായിരുന്നു. ഈസോപ്പ് കഥകളും പഞ്ചതന്ത്രം കഥകളും ഐതിഹ്യമാലയും ഒക്കെ വായിച്ചിരുന്ന നമ്മുടെ കൊച്ചുകേരളത്തിലെഒരുപാട് കുഞ്ഞുങ്ങള്‍ അങ്ങ് ഒരുപാട് ദൂരെയുള്ള, ഭാഷയും രൂപവും അറിയാത്ത ഒരു നാട്ടിലെ ഒരു കുഞ്ഞുമായിട്ട് മനസ്സുകൊണ്ട് കൂട്ടുകൂടുകയും അവളുടെ കുസൃതികളില്‍ പങ്കുചേരുകയും അവളുടെട്രെയിന്‍ സ്കൂളിനെ സ്വന്തമായിക്കണ്ട് സ്നേഹിക്കുകയും ചെയ്തു എന്നതാണ് ടോട്ടോച്ചാന്‍ എന്ന ജനാലയ്ക്കരികിലെ കൊച്ചു പെണ്കുട്ടിയുടെ മഹത്വം..!
ടോട്ടോച്ചാന്‍ ഒരു ഒറ്റപ്പെട്ട കുട്ടിയല്ല. നമ്മുടെയെല്ലാം പ്രതീകമാണ്. കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലേക്കെന്നപോലെ വീണുതകര്ന്ന ആ സ്കൂള്‍ നമ്മില്‍ പലരുടെയും ബാല്യത്തില്‍ നിന്നും നമ്മള്‍ പോലുംആഗ്രഹിക്കാതെ പറിച്ചു മാറ്റപ്പെട്ട പ്രിയപ്പെട്ട ഒരു വീടോ നാടോ വ്യക്തിയോ, ബാല്യം തന്നെയോ ആണ്. കുട്ടികളെ പേപ്പര്‍ നിറച്ച് മാര്ക്ക് വാങ്ങിപ്പിച്ചു ഡോക്ടറോ എന്‍ജിനീയറോ ആക്കുന്നതിനു മുന്പ്,അല്ലെങ്കില്‍ അങ്ങനെ ആക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നതിനും ഓടിക്കുന്നതിനും മുന്പ്, കുറച്ചു കാലമെങ്കിലും അവരെ കുഞ്ഞുങ്ങളായിരിക്കാന്‍ അനുവദിക്കുകയല്ലേ ചെയ്യേണ്ടത്? സങ്കല്പങ്ങളും നിറമുള്ളസ്വപ്നങ്ങളും ചിത്രശലഭങ്ങളും രാജകുമാരന്മാരും തീ തുപ്പുന്ന വ്യാളികളും ഒക്കെയുള്ള ഒരു കുഞ്ഞുമനസ്സ് ഉണ്ടാകാന്‍ അവരെ അനുവദിക്കുകയല്ലേ വേണ്ടത്? അതിനു കളിപ്പാട്ടങ്ങള്ക്കും വീഡിയോഗെയിമുകള്ക്കും ചോക്ലേറ്റുകള്‍ക്കും ഒപ്പം അവര്ക്ക് നല്ല കുഞ്ഞുപുസ്തകങ്ങളും കൂടെ വാങ്ങിച്ചു നല്കൂ. എനിക്കുറപ്പുണ്ട്, ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ വച്ചു അതിന്റെ പേരില്‍ അവര്‍നിങ്ങളെ നന്ദിയോടെ ഓര്ക്കും!! അതില്‍ കൂടുതല്‍ എന്താണ് നമുക്ക് വേണ്ടത്!!!
Post Your Comments