indepthliteratureworldnews

പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ചോ രാമസ്വാമി അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരനും സിനിമാതാരവുമായ ചോ രാമസ്വാമി (82) അന്തരിച്ചു. പുലർച്ചെ നാലുമണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു.

തമിഴ് പ്രസിദ്ധീകരണമായ തുഗ്ലക്കിന്റെ പത്രാധിപരായ ചോ രാമസ്വാമി മുൻ രാജ്യസഭാ എംപിയുമാണ്. രചയിതാവ്, സംഘാടകൻ, പത്രാധിപർ, പ്രാസംഗകൻ, നിയമോപദേഷ്‌ടാവ്, സിനിമാ നടൻ, നാടക നടൻ, സംവിധായകൻ എന്നിങ്ങനെ ഒട്ടേറെ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് ചോ. ഏതാണ്ട് ഇരുപത് വർഷക്കാലം തമിഴ് സിനിമാരംഗത്ത് സജീവമായിരുന്നു അദ്ദേഹം.

1934 ഒക്‌ടോബർ 5-ന് മദ്രാസിലെ മൈലാപൂരിലാണ് ചോ രാമസ്വാമി എന്ന് അറിയപ്പെടുന്ന ശ്രീനിവാസ അയ്യര്‍ രാമസ്വാമി  ജനിച്ചത്. 23 നാടകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം 4000-ത്തില്‍ പരം വേദികളിൽ നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 170 സിനിമകളിൽ അഭിനയിച്ച ചോ സിനിമ സ്വയം മതിയാക്കിയ വ്യക്തി കൂടിയാണ്. ചോയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച തുഗ്ലക്ക് ദ്വൈവാരിക 25 കൊല്ലമായി പ്രസിദ്ധപ്പെടുത്തിവരുന്നു.

shortlink

Post Your Comments

Related Articles


Back to top button