indepthliteratureworldnews

തമിഴ് നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് ജയലളിതയുടെ മരണത്തിലൂടെ നഷ്ടമാവുന്നത്.. ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്

എഴുത്തുകാരിയും ഡബ്ബിംഗ് ആര്ടിസ്റ്റുമായ  ഭാഗ്യലക്ഷി തന്റെ ഡബ്ബിംഗ് ജീവിതത്തിനിടയില്‍ കണ്ട ജയലളിത എന്ന നടിയെയും വ്യക്തിത്വത്തെയും കുറിച്ച് അനുസ്മരിക്കുകയാണ് കുറിപ്പില്‍. രാഷ്ട്രീയ ജീവിതത്തിലെ ഈ ഉയര്‍ന്ന വ്യക്തിത്വം അവസാനിക്കുമ്പോള്‍ തമിഴ് നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് നഷ്ടമാകുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ധൈര്യം, വ്യക്തിത്വം, അറിവ് എല്ലാം തികഞ്ഞ ഒരു മുഖ്യമന്ത്രിയെ തമിഴ് ജനതക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഭാഗ്യലക്ഷമിയുടെ കുറിപ്പ് വായിക്കാം

എന്റെ ഡബ്ബിങ്ങിന്റെ തുടക്ക കാലത്ത് ഒരിക്കൽ ചെന്നൈ വാഹിനി സ്റ്റുഡിയോയിൽ വെച്ചാണ് ജയലളിതയെ ആദ്യമായി കാണുന്നത്…തൊട്ടപ്പുറത്തെ ഫ്ളോറിൽ ഷൂട്ടിങുണ്ടെന്നറിഞ്ഞ് ഡബ്ബിങിനിടയിൽ ഓടി ചെന്നതാണ് ജയലളിതയെ കാണാൻ വേണ്ടി മാത്രം..ഷോട്ട് കഴിഞ്ഞ് സ്വന്തം പേരെഴുതിയ കസേരയിൽ വന്നിരുന്ന് സ്വന്തം എയർ കൂളറിന്റെ തണുത്ത കാറ്റിൽ ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കുന്ന അവർ അന്നെനിക്കൊരു അത്ഭുത കാഴ്ചയായിരുന്നു .അത് വെറുമൊരു ജാട വായനയല്ല എന്ന് ആ ശരീര ഭാഷയിൽ തന്നെ മനസ്സിലായി… നാല് ദിവസം ഡബ്ബിംഗ് നടന്നപ്പോഴും ജയലളിതയെ കാണാനായി എന്നും ഞാൻ ആ ഷൂട്ടിങ് സെറ്റിൽ പോകുമായിരുന്നു.അന്നും ഒരു ചെറു പുഞ്ചിരി എപ്പോഴും ആ മുഖത്ത് ഉണ്ടാവുമെന്നല്ലാതെ മറ്റുളളവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത് അപൂർവമായിരുന്നു..ശക്തയായ സ്ത്രീ എന്ന നിലയിൽ ഓരോ സ്ത്രീയും അഭിമാനിച്ചിരുന്നു ഈ മുഖ്യമന്ത്രിയെ ഓർത്ത്…തമിഴ് നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് ജയലളിതയുടെ മരണത്തിലൂടെ നഷ്ടമാവുന്നത്..
ധൈര്യം
വ്യക്തിത്വം
അറിവ്.എല്ലാം തികഞ്ഞ ഒരു മുഖ്യമന്ത്രിയെ തമിഴ് ജനതക്ക് നഷ്ടപ്പെട്ടിരിക്കുന്നു..
ആദരാഞ്ജലികൾ.

shortlink

Post Your Comments

Related Articles


Back to top button