literatureworldnewstopstories

സ്ത്രീകൾ പമ്പയിലിറങ്ങിയാൽ ജലജീവികൾ നശിച്ച്‌, പമ്പ വറ്റിപ്പോകുമോ? അവർക്കും മലകയറാം; എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് പറയുന്നു

പേപ്പർ ലോഡിങ് , ഡി , എന്റെ മകൾ ഒളിച്ചോടും മുൻപ് എന്നി കൃതികളിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരനാണ് സുസ്മേഷ് ചന്ദ്രോത്ത് , തന്റെ എഴുത്തിൽ ഉടനീളം മതേതരമായ കാഴ്ചപ്പാടുകളെ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ള സുസ്മേഷ് , അടുത്തിടെ ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ചില വിവാദങ്ങളോട് പ്രതികരിക്കുകയാണ് . യുവതികൾ പമ്പയിൽ കുളിക്കരുതെന്ന പ്രയാർ ഗോപാല കൃഷ്ണന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ടാണ് സുസ്മേഷ് ആദ്യം രംഗത്തുവന്നത് . “യുവതികള്‍ പമ്പയിലിറങ്ങിക്കുളിക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഒരു തിട്ടൂരം കണ്ടു.
യുവതികള്‍ പമ്പാനദിയിലിറങ്ങിക്കുളിച്ചാല്‍ ജലജീവികളും ജലസസ്യങ്ങളും മണ്ണും മണലും കല്ലും നശിച്ച് പമ്പയും വറ്റി ആകാശവും ഇടിഞ്ഞ് ഭസ്മമാകുമെങ്കില്‍ യുവതികള്‍ പമ്പാനദിയുടെ ആരംഭം മുതല്‍ അറ്റം വരെ ഇറങ്ങിക്കുളിക്കരുത്. കോരിക്കൊണ്ടുപോയി കുളിക്കുകയുമരുത്” സുസ്മേഷ് പറയുന്നു
.
അതല്ലാതെ.. കെട്ടുനിറച്ച് ഇറങ്ങുമ്പോള്‍ മുതല്‍ സന്നിധാനത്തും പതിനെട്ടാം പടിക്കുമുന്നിലും പറ്റിയാല്‍ അയ്യപ്പന്റെ കൂടെയും സെല്‍ഫി എടുക്കാനും വാട്‌സ്ആപ് ചെയ്യാനും ഫേസ് ബുക്ക് അപ്‌ഡേറ്റ് ചെയ്യാനും ഉത്സാഹിക്കുന്ന അയ്യപ്പടൂറിസ്റ്റുകളുടെ വിശുദ്ധി കളയാതിരിക്കാന്‍ സ്ത്രീകളോട് പമ്പയില്‍ കുളിക്കരുതെന്ന് പറയുന്നത് ശുദ്ധവിവരക്കേടല്ല, അറിഞ്ഞുകൊണ്ട് നൂറ്റൊന്നാവര്‍ത്തിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന വര്‍ഗ്ഗീയതയാണ്. ഏകാഗ്രതയും ലക്ഷ്യബോധവും മനസ്സിനാണ് വേണ്ടത്. ഒരു കുപ്പായം മാത്രമായ ശരീരത്തിനല്ല’ എഴുത്തുകാരൻ പറഞ്ഞു വയ്ക്കുന്നു
തൃപ്തി ദേശായി മലകയറും എന്ന തീരുമാനം അവർ പ്രഖ്യാപിച്ചതിനു ശേഷം നടന്ന വാദപ്രതിവാതങ്ങൾ അതിരുകടക്കെ, എതിർ വാതങ്ങളിലെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട് സുസ്മേഷ് “തൃപ്തി ദേശായി മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യുന്നവളാണെന്ന് പ്രചരണം കണ്ടത്.അവര്‍ പറഞ്ഞത് താന്‍ വ്രതമെടുത്ത് മല കയറുമെന്നാണ്. ഇത്തരം ശീലമോ ലഹരിയില്‍ താല്‍പര്യമുള്ളവരോ തന്നെയാണ് വ്രതമെടുത്ത് ശബരിമല കയറേണ്ടത്. മലയ്ക്ക് പോണ ആണുങ്ങള്‍ക്ക് ലഹരിയുപയോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ച് മലയ്ക്ക് പോകാമെങ്കില്‍ ലഹരിയുപയോഗിക്കുന്ന സ്ത്രീകള്‍ക്കും മലയ്ക്ക് പോകാം. ലഹരിയുപയോഗിക്കാത്ത സ്ത്രീകള്‍ക്കും മലയ്ക്ക് പോകാം.  അതോടെ ശബരിമല ശാസ്താവ് പൊട്ടിത്തെറിച്ച് അസ്തമിക്കുകയാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ. സുസ്മേഷ് തന്റെ വാദമുഖങ്ങൾ കടുപ്പിക്കുന്നു .

shortlink

Post Your Comments

Related Articles


Back to top button