![](https://www.eastcoastdaily.com/literature/wp-content/uploads/2016/12/samajam-nadakam.jpg)
ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിന് തുടക്കമായി. സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇ. എ രാജേന്ദ്രന്‍, സന്ധ്യാ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളും മുന്‍ എം.എല്‍.എ സത്യന്‍ മൊകേരി വിശിഷ്ടാതിഥിയും ആയിരുന്നു.
നാടകരംഗം കേരളത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും പ്രവാസികള്‍ ഈ രംഗത്ത് പുലര്‍ത്തുന്ന താല്‍പര്യത്തെപ്പറ്റിയും ഇ.എ രാജേന്ദ്രന്‍ സംസാരിച്ചു. കലാജീവിതത്തില്‍ താന്‍ പിന്നിട്ട വഴികളും ആദ്യ കാല നാടക പ്രവര്‍ത്തനങ്ങള്‍ എന്നിവ സന്ധ്യാ രാജേന്ദ്രന്‍ പങ്കുവെച്ചു.
ആക്ടിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ വിജുകൃഷ്ണന്‍, എന്‍.കെ. വീരമണി, മനോഹരന്‍ പാവറട്ടി എന്നിവര്‍ സംസാരിച്ചു. സോപാനം വാദ്യകലാ സംഘത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ചെമ്പട മേളം, ചിത്രലേഖ അജിത് ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സ്, സമാജം അംഗങ്ങള്‍ അവതരിപ്പിച്ച നാടക ഗാനങ്ങള്‍ എന്നിവ അരങ്ങേറി.
ആറ് നാടകങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്ളത്. എലികള്‍, കുരിശുകള്‍ക്ക് ബിയാട്രീസ് എന്നീ നാടകങ്ങളുടെ അവതരണം കഴിഞ്ഞു. ഡിസംബര്‍ ആറിന് സ്വപ്നവേട്ട, രാവുണ്ണി എന്നീ നാടകങ്ങള്‍ വേദിയിലത്തെും. ഡിസംബര്‍ എട്ടിന് വിധി പ്രഖ്യാപനവും സമ്മാന ദാനവും നടക്കും.
Post Your Comments