ഇടതു പക്ഷ സര്‍ക്കാര്‍ സ്വന്തം ഭരണഘടനയെത്തന്നെ നോക്കുകുത്തിയായി നിര്‍ത്തുകയല്ലേ? എന്ന വിമര്‍ശനം ഉന്നയിക്കുകയാണ് എഴുത്തുകാരനായ ഇ സന്തോഷ് കുമാര്‍. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വിമര്‍ശനാത്മകമായി അദ്ദേഹം സംസാരിക്കുന്നത്
മാവോയിസം കുറ്റകരമാണെങ്കില്‍ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് അതു നേരിടേണ്ടത്. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ രാഷ്ട്രീയമായി സമീപിക്കാനും ഗവണ്‍മെന്റിനു ബാദ്ധ്യതയുണ്ട്. ഉന്മൂലനം എന്ന രീതി, അതാരുടെ ഭാഗത്തു നിന്നുണ്ടായാലും ജനാധിപത്യത്തിന് നിരക്കുന്നതല്ലയെന്നും അദ്ദേഹം പറയുന്നു.
വ്യത്യസ്തമായ ആശയങ്ങളേയും സമീപനങ്ങളേയും മനസ്സിലാക്കുന്ന ഒരു വ്യവസ്ഥയാണ് തന്റെ രാഷ്ട്രീയമെന്നും ചോദ്യം ചെയ്യാനും ചെയ്യപ്പെടാനുമുള്ള സ്വാതന്ത്ര്യം ഇവിടെ
നിലനിൽക്കേണ്ടതുണ്ടെന്നും പറയുന്ന അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് ഒരിക്കലും അടുപ്പം ഉണ്ടായിരുന്നിട്ടില്ല എന്നും തുറന്നു പറയുന്നു.
അന്ധകാരനഴി, വാക്കുകൾ, കുന്നുകൾ നക്ഷത്രങ്ങൾ തുടങ്ങിയ നോവലുകളും ഗാലപ്പഗോസ്, ചാവുകളി, മൂന്ന് വിരലുകൾ, നിചവേദം തുടങ്ങിയ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം സാമകാലിക എഴുത്തുകാരില്‍ പ്രമുഖനാണ്.
Post Your Comments