literatureworldnewstopstories

ബൂക്കര്‍ പ്രൈസ് വിജയി അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ ജൂണില്‍

 

 

ന്യൂഡല്‍ഹി: ബുക്കര്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ 2017 ജൂണില്‍ വായനക്കാരിലെത്തും. ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഹാമിഷ് ഹാമിള്‍ട്ടാണാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ യു.കെയിലെ പ്രസാധകരായ ഹാമിഷ് ഹാമിള്‍ട്ടന്റെ പബ്ലിഷിങ് ഡയറക്ടര്‍ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

1997 ല്‍ ബുക്കര്‍ പുരസ്‌കാരം നേടിയ ദി ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സിന് ശേഷം അരുന്ധതി നോവലെഴുതിയിരുന്നില്ല. എന്നാല്‍ ഒരൊറ്റ നോവലിലൂടെ തന്നെ ലോക ശ്രദ്ധനേടാന്‍ അരുന്ധതിക്ക് കഴിഞ്ഞു. പുതിയ നോവലിന്റെ പ്രമേയമോ മറ്റ് കാര്യങ്ങളേക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. എന്തായാലും വന്‍പ്രതീക്ഷയോടെയാണ് വായനക്കാര്‍ അരുന്ധതിയുടെ പുതിയ നോവലിനായി കാത്തിരിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് ഇന്ത്യയില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

‘തന്റെ ഭ്രാന്തന്‍ ആശയങ്ങള്‍’  പുറത്തെത്തിക്കാനുള്ള പ്രസാധകരെ കണ്ടെത്തിയതില്‍ താന്‍ സന്തോഷവതിയാണെന്ന്  അരുന്ധതി റോയി പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് സന്തോഷവും അതിലുപരി അംഗീകാരവുമാണെന്ന് പ്രസാധകര്‍ അഭിപ്രായപ്പെട്ടു.

 

 

 

 

 

 

 

 

shortlink

Post Your Comments

Related Articles


Back to top button