literatureworldnewstopstories

പെണ്ണുങ്ങൾ എന്തുടുക്കുന്നു എന്നു നോക്കിയിരിക്കുന്ന ജനസമൂഹത്തിനു ചികിത്സിച്ചാൽ മാറാത്ത എന്തോ രോഗമുണ്ട് ശാരദക്കുട്ടി പ്രതികരിക്കുന്നു

സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ മാത്രം ശ്രദ്ധിക്കുന്ന പൊതു സമൂഹത്തിനെ കുറ്റപ്പെടുത്തുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ ഈ പ്രതികരണം. ജീവിതം ഞെരുങ്ങുന്ന വേളകളിലും പെണ്ണുങ്ങൾ എന്തുടുക്കുന്നു എന്നു നോക്കിയിരിക്കുന്ന ജനസമൂഹത്തിനു ചികിത്സിച്ചാൽ മാറാത്ത എന്തോ രോഗമുണ്ട് എന്നാണു ശാരദക്കുട്ടിയുടെ അഭിപ്രായം

ഫേസ് ബുക്ക് പോസ്റ്റ്‌ വായിക്കാം

പെണ്ണുങ്ങൾ മാറു മറച്ച ചേല പൊതുവഴിയിൽ വച്ച് വലിച്ചു കീറിയെറിഞ്ഞ ഒരു ചരിത്രം ഇവിടുണ്ട്.അവരുടെ പിന്മുറക്കാരായവർ ഒറ്റമുണ്ടു മാത്രം ഉടുത്തു നിന്നു കൊണ്ട് ക്ഷേത്ര നടകളിൽ സ്ത്രീകളെ കൂടുതൽ മേലുടുപ്പുകളിടുവിക്കുവാനായി കാവൽ നിൽക്കുന്നു.നിയമസഭാ ശ്രീകോവിലിനും ഇതു ബാധകമാണോ? ജീവിതം ഞെരുങ്ങുന്ന വേളകളിലും പെണ്ണുങ്ങൾ എന്തുടുക്കുന്നു എന്നു നോക്കിയിരിക്കുന്ന ജനസമൂഹത്തിനു ചികിത്സിച്ചാൽ മാറാത്ത എന്തോ രോഗമുണ്ട്.

 

screenshot-11

shortlink

Post Your Comments

Related Articles


Back to top button