സ്ത്രീ എഴുതുന്നത് അടുക്കള കാര്യം ആണെന്നും അവളുടെ സാഹിത്യത്തിനു കരുത്തില്ലെന്നുമുള്ള കാഴ്ചപ്പാടാണ് സാഹിത്യ ലോകത്ത് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നതെന്ന് പ്രശസ്ത കന്നട എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീല കെ അഭിപ്രായപ്പെടുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാഹിത്യം അഭിനയം ആക്ടിവിസം തുടങ്ങിയ തന്‍റെ പ്രവര്‍ത്തന മേഖലകളെ കുറിച്ച് സംസാരിക്കുന്ന നീല ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്നു ആ അവസ്ഥ സാഹിത്യ മേഖലയില്‍ മാറിയെന്നും അവര്‍ പറയുന്നു.
ലോകത്തെ ആദ്യ ഡോക്ടര്‍ സ്ത്രീയാണെന്നും വീടിന്‍റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിക്കുന്ന അവള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് എന്തുകൊടുക്കം മുതിര്‍ന്നവര്‍ക്ക് എന്ത് കൊടുക്കാം എന്നെല്ലാമുള്ള അറിവുകളുണ്ട്. സ്വന്തം താത്പര്യ പ്രകാരമല്ല സ്ത്രീ അകത്തിരിക്കേണ്ടി വന്നത്. അതുപോലെ അവളുടെ അനുഭവ മേഖലയാണ് അവളുടെ എഴുത്തില്‍ കാണുന്നത്. അതുകൊണ്ടാണ് സാഹിത്യം ജീവിതത്തിന്‍റെ പ്രതിഫലനം എന്ന് പറയുന്നത്. അതിനാല്‍ സ്ത്രീയെ ബഹുമാനിക്കുകയാണ് വേണ്ടതു. നിരൂപകരും വിമര്‍ശകരും ഇത് മനസ്സില്‍ വെച്ചുകൊണ്ടാവണം സ്ത്രീ എഴുത്തിനെ വിമര്‍ശിക്കാനെന്നും അവര്‍ പറഞ്ഞു.
നമ്മുടെ ഉള്ളിലെ വേദനയും ശബ്ദവും പ്രതിഫലിക്കുന്നതാകണം എഴുത്തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments