ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്യുന്ന ഇസ്ലാം മതത്തിന്‍റെ അടിസ്ഥാന ഗ്രന്ഥമായ ഖുറാന് പുതിയൊരു രൂപം നല്‍കുകയാണ് ഒരു സ്ത്രീ. അസര്‍ബൈജാനി ചിത്രകാരിയായ ടുന്‍സാല്‍ ആണ് ആ പരിശ്രമത്തിനു പിന്നില്‍.
സ്വര്‍ണ മഷികൊണ്ട് ആണ് ടുന്‍സാല്‍ ഖുറാന്‍ എഴുതുന്നത്. അസര്‍ബൈജാനി ചിത്രകാരിയായ ടുന്‍സാല്‍ മൂന്ന് വര്‍ഷത്തെ ശ്രമം കൊണ്ടാണ് ഖുറാന്റെ സ്വര്‍ണ്ണ രൂപം പൂര്‍ത്തിയാക്കിയത്.
164 അടി നീളമുള്ള കറുത്ത പട്ടു തുണിയില്‍ സ്വന്തം കൈപ്പടയിലാണ് ഖുറാന്‍ എഴുതിയത്. സ്വര്‍ണ്ണത്തിനൊപ്പം വെള്ളിയുടെ പ്രത്യേക മഷിയും രചനയ്ക്കായി ഉണ്ടാക്കിയിരുന്നു.
മതവിശ്വാസങ്ങള്‍ക്ക് തന്റെ രചന യാതൊരു ലംഘനവും ചെയ്തിട്ടില്ലെന്നും ഡിയാനറ്റ് പുറത്തിറക്കിയ ഔദ്യോഗിക ഖുറാന്‍ പതിപ്പാണ് താന്‍ രചനക്കായി ആശ്രയിച്ചതെന്നും ടുന്‍സാല്‍ പറയുന്നു. സ്വര്‍ണ്ണ ഖുറാന്‍ ഇപ്പോള്‍ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.
Post Your Comments